മിന്നൽപ്പിണർ വേഗതയിൽ ടോമിനെ അലോണ പിടികൂടി. സ്ക്കൂളിലെ കായിക അധ്യാപകനായ ജിജോ ജോസഫ് ഓഫീസിലിരുന്ന് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. പിന്നീട് സംഭവിച്ചതിതാണ്.
പാറത്തോട്: ഇടുക്കി ജില്ലാ സ്ക്കൂൾ കായിക മേളയിൽ 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് പണിക്കൻ കുടി സ്വദേശി അലോണ തോമസാണ്. അലോണ കായിക രംഗത്തേക്ക് എത്തിയതിന് പിന്നിൽ ഒരു വിചിത്ര കഥയുണ്ട്. സ്വന്തം സുഹൃത്തിനെ തല്ലാനായി ഓടിച്ചാതാണ് അലോണക്ക് വഴിത്തിരവായത്.
മൂന്നു മാസം മുമ്പാണ് സംഭവം. പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കണ്ഠരി സ്ക്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അലോണയെ ഇൻറർവെൽ സമയത്ത് സഹപാഠിയായ ടോം മൈക്കിൾ കളിയാക്കി. കളിയാക്കലിൽ മനംനൊന്ത അലോണ ടോമിനെ വരാന്തയിലൂടെ ഓടിച്ചു.
undefined
മിന്നൽപ്പിണർ വേഗതയിൽ ടോമിനെ അലോണ പിടികൂടി. സ്ക്കൂളിലെ കായിക അധ്യാപകനായ ജിജോ ജോസഫ് ഓഫീസിലിരുന്ന് ഇതൊക്കെ കാണുന്നുണ്ടായിരുന്നു. പിന്നീട് സംഭവിച്ചതിതാണ്. ഒരു മാസം കഠിന പരിശീലനം നൽകി. ജിജോയുടെ കണക്കു കൂട്ടൽ ശരിയാകുകയും ചെയ്തു. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയാണ് അലോണ ഫിനിഷ് ചെയ്തത്.
ആദ്യമായി മത്സരിക്കുന്നതിൻറെ സമ്മർദ്ദമൊന്നും അലോണക്കില്ലായിരുന്നു. 1500 മീറ്റർ ഓട്ടത്തിലും, 400 മീറ്റർ റിലേയിലും അലോണ മത്സരിക്കും. ഓട്ടോ ഡ്രൈവറായ എം സി തോമസിൻറെയും ജോഷിയുടെയും മകളാന്ന് അലോണ.
ബീനമോൾ സ്റ്റേഡിയത്തിലെ പരിമിത സൗകര്യങ്ങളിലാണ് പരിശീലനം. മികച്ച പരിശീലന സൗകര്യങ്ങൾ ലഭിച്ചാൽ അലോണക്ക് ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിമെന്നാണ് അധ്യാപകൻ ജിജോയുടെ കണക്കുകൂട്ടൽ.
ഐതിഹാസിക വിജയത്തിന് പിന്നാലെ കണ്ണീരോടെ സൗദി ആരാധകര്‍; അല്‍ സഹ്‍റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ