അഖിലേന്ത്യാ സോഫ്റ്റ് ബേസ് ബോൾ: കാലിക്കറ്റിനെ അനഘയും ബുര്‍ഹാനും നയിക്കും

By Web Team  |  First Published Apr 25, 2023, 9:23 AM IST

26-ന് രാവിലെ 8 മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തിലെ രണ്ട് മൈതാനങ്ങളിലായി ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. വൈകീട്ട് 4 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് പുരുഷ ടീമിനെ മുഹമ്മദ് ബുര്‍ഹാനും (ഫാറൂഖ് കോളേജ്), വനിതാ ടീമിനെ അനഘയും (വിമല കോളേജ് തൃശൂര്‍) നയിക്കും. 26-ന് രാവിലെ 8 മണിക്ക് സര്‍വകലാശാലാ സ്റ്റേഡിയത്തിലെ രണ്ട് മൈതാനങ്ങളിലായി ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. വൈകീട്ട് 4 മണിക്ക് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. 29-നാണ് ഫൈനല്‍ മത്സരങ്ങള്‍. നിലവിലെ പുരുഷ വനിതാ ചാമ്പ്യന്‍മാരാണ് കാലിക്കറ്റ് ടീം.

വനിതാ ടീമംഗങ്ങള്‍ - ടി. സ്‌നേഹ, ആര്യ, ഋഥിക ശ്യാം, പി. വിസ്മയ (വിമല കോളേജ് തൃശൂര്‍), വി. സ്‌നേഹ, അഷിക പ്രകാശ്, ഫിദ, നുസൈറ (ഫാറൂഖ് കോളേജ്), അശ്വനി, വി. ദിവ്യ, കെ. കാവ്യ (മേഴ്‌സി കോളേജ് പാലക്കാട്), എം. ഐശ്വര്യ, ആര്‍ഷ സത്യന്‍ (അമല്‍ കോളേജ്), പൂജ വി. നായര്‍ (സര്‍വകലാശാലാ കാമ്പസ്), എം. ആതിര (ജി.സി.പി. കോഴിക്കോട്), വിനയ (സെന്റ് മേരീസ് തൃശൂര്‍), ശ്രേയ (സി.യു.സി. ചക്കിട്ടപ്പാറ). പരിശീലകര്‍ - കെ.ഇ. നിസാര്‍, എന്‍. ഷിഹാബുദ്ദീന്‍, ടി.യു. ആദര്‍ശ്. മാനേജര്‍മാര്‍ - ഡോ. നാഫി ചെറേപ്പുറത്ത്, റീമനാഥ്. 

Latest Videos

undefined

പുരുഷ ടീമംഗങ്ങള്‍ - മുഹമ്മദ് വഫാ ഇസ്മയില്‍, എസ്. വിഷ്ണു, സി.എസ്. യാദവ്, പി.ജി. അഭിജിത്, കുര്യന്‍ ജേക്കബ് (ഫാറൂഖ് കോളേജ്), സി.എസ്. വൈഷ്ണവ് (അമല്‍ കോളേജ് നിലമ്പൂര്‍), പി. ഫഹദ് (ഗുരുവായൂരപ്പന്‍ കോളേജ് കോഴിക്കോട്), എന്‍.കെ. അജ്മല്‍ റാസി, ടി. മുഹമ്മദ് സഹദ്, എന്‍.കെ. മുഹമ്മദ് ഷൈജല്‍, അബ്ദുല്‍ ബാസിത് (ആര്‍ട്‌സ് കോളേജ് കോഴിക്കോട്), മൃദുല്‍ കൃഷ്ണന്‍ (സര്‍വകലാശാലാ ക്യാമ്പസ്), ഇ.ആര്‍. ജിതിന്‍, കെ. മുഹമ്മദ് യാസിര്‍, മുഹമ്മദ് സഫ്‌വാന്‍, അമല്‍ ആനന്ദ്, ലിബിന്‍ നാഥ് (ടി.എം.ജി. കോളേജ് തിരൂര്‍). 

Read More : ഐപിഎല്ലില്‍ ഇന്ന് വമ്പന്‍ പോര്, മുംബൈ ഇന്ന് ഗുജറാത്തിനെതിരെ; അര്‍ജ്ജുന്‍ പുറത്തായേക്കും
 

click me!