ഇറ്റലിയുടെ മാതിയോ ബരേറ്റിനിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കളിമണ്‍ കോര്‍ട്ടില്‍ സ്വെരേവ് കിരീട് നേടിയത്. സ്‌കോര്‍ 6-7, 6-4, 6-3. മാഡ്രിഡില്‍ സ്വെരേവിന്റെ രണ്ടാം കിരീടമാണിത്.
മാഡ്രിഡ്: മാഡ്രിഡ് ഓപ്പണ്‍ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വെരേവിന്. ഇറ്റലിയുടെ മാതിയോ ബരേറ്റിനിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കളിമണ്‍ കോര്‍ട്ടില്‍ സ്വെരേവ് കിരീട് നേടിയത്. സ്‌കോര്‍ 6-7, 6-4, 6-3. മാഡ്രിഡില്‍ സ്വെരേവിന്റെ രണ്ടാം കിരീടമാണിത്.
ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായിരുന്നു സ്വെരേവ്. ആദ്യ സെറ്റ് ടൈബ്രേക്കിലാണ് താരത്തിന് നഷ്ടമായത്. ബ്രേക്ക് പോയിന്റ് സ്വന്തമാക്കുന്നതില്‍ താരത്തിന് പിഴവ് സംഭവിച്ചു. എന്നാല്‍ അവസാന രണ്ട് സെറ്റുകളില്‍ താരം അനായാസം ജയിച്ചു കയറി. നേരത്തെ, റാഫേല്‍ നദാല്‍, ഡൊമിനിക് തീം എന്നിവരെ തോല്‍പ്പിച്ചായിരുന്നു സ്വെരേവ് ഫൈനലില്‍ കടന്നിരുന്നത്.
വനിതകളില്‍ അരൈന സബലെങ്കയാണ് കിരീടം നേടിയത്. ലോക ഒന്നാം നമ്പര്‍ അഷ്‌ലി ബാര്‍ട്ടിയെ തോല്‍പ്പിച്ചാണ് സബലെങ്ക കിരീടം നേടിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്ന ജയം. സ്‌കോര്‍ 0-6, 6-3, 4-6.