71 ശതമാനം രക്ഷിതാക്കളും കുട്ടികളെ കായികരംഗത്തേക്ക് കൊണ്ടുവരാൻ തയ്യാറാണെന്നാണ് സാമൂഹ്യമാധ്യമങ്ങൾ വഴി നടത്തിയ സർവേയിൽ വ്യക്തമാക്കിയത്
ദില്ലി: ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ പ്രകടനം രാജ്യത്തെ കായികരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പഠനം. 71 ശതമാനം രക്ഷിതാക്കളും കുട്ടികളെ കായികരംഗത്തേക്ക് കൊണ്ടുവരാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി നടത്തിയ സർവേയിൽ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ സർവേ നടത്തിപ്പിൽ പ്രമുഖരായ ലോക്കൽ സർക്കിൾസാണ് സർവേ നടത്തിയത്.
ഒളിംപിക്‌സ് റിയോയിൽ നിന്ന് ടോക്കിയോയിലെത്തിയപ്പോൾ ഇന്ത്യ പുതു ചരിത്രമെഴുതിയിരുന്നു. ഏഴ് മെഡലുമായി ഒളിംപിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. അത്‍ലറ്റിക്‌സിൽ ചരിത്രത്തിലാദ്യമായി സ്വർണം കിട്ടിയപ്പോള്‍ ഭാരോദ്വഹനത്തിലും ബാഡ്‌മിന്‍റണിലും ഹോക്കിയിലും എന്തിന് ഗോൾഫിൽ വരെ പെൺകരുത്തിന്‍റെ മുന്നേറ്റം പ്രകടമായി. രാജ്യത്തെ കുടുംബങ്ങളിൽ 51% പേരും ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യൻ പ്രകടനം നിരന്തരം വിലയിരുത്തിയെന്നാണ് പുതിയ കണക്കുകൾ. റിയോയിൽ ഇത് വെറും 20 ശതമാനം മാത്രമായിരുന്നു.
ക്രിക്കറ്റല്ലാത്ത മറ്റൊരു കായിക ഇനത്തിൽ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചാൽ പിന്തുണയ്‌ക്കുമോയെന്ന ചോദ്യത്തിന് 71 ശതമാനം രക്ഷിതാക്കളും പിന്തുണയ്‌ക്കുമെന്ന് മറുപടി നൽകി. 2016ൽ 40 ശതമാനം മാത്രമായിരുന്ന സാഹചര്യം കൂടി പരിശോധിക്കുമ്പോൾ നമ്മുടെ കായികരംഗത്തിന് നല്ല നാളുകളെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെ 309 ജില്ലകളിൽ നിന്നുള്ള 18000 പേരാണ് സർവേയിൽ പങ്കെടുത്തത്.
കൈയ്യകലെ നഷ്‌ടമായ ജയം നേടാനുറച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റ് നാളെ മുതല്‍, വേറിട്ട പരിശീലനവുമായി കോലി
അടുത്ത ലക്ഷ്യം ഹോക്കി ലോകകപ്പ്, പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയിൽ കാണാം: പി ആര്‍ ശ്രീജേഷ്
പിഎസ്‌ജി കാത്തുവെച്ചിരിക്കുന്ന അത്ഭുതം എന്താകും? മെസിയെ ഇന്ന് അവതരിപ്പിക്കും, ആകാംക്ഷയോടെ ആരാധകര്‍
10-ാം നമ്പര്‍ നല്‍കാമെന്ന് നെയ്മര്‍, നിരസിച്ച് മെസി; പിഎസ്‌ജിയിലെ മെസിയുടെ ജേഴ്സി നമ്പറില്‍ ആകാംക്ഷ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona