കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം 2020ല്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്സാണ് 2021ല്‍ ടോക്കിയോയില്‍ നടന്നത്.
പാരീസ്: ടോക്കിയോ ഒളിംപിക്സില്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്‍റിമസി നിയന്ത്രണങ്ങള്‍ നീക്കിയതോടെ ഇത്തവണ പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കാനെത്തുന്ന താരങ്ങള്‍ക്കായി മൂന്ന് ലക്ഷം കോണ്ടം വിതരണം ചെയ്യുമെന്ന് പാരീസ് ഒളിംപിക്സ് വില്ലേജിന്‍റെ ഡയറക്ടറായ ലോറന്‍റ് മൈക്കോഡ്. കൊവിഡ് കാലത്ത് നടന്ന 2021ലെ ടോക്കിയോ ഒളിംപിക്സില്‍ കളിക്കാര്‍ക്ക് പരസ്പരം അടുത്തിടപഴകുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം 2020ല്‍ നടക്കേണ്ടിയിരുന്ന ഒളിംപിക്സാണ് 2021ല്‍ ടോക്കിയോയില്‍ നടന്നത്.
എന്നാല്‍ കൊവിഡ് ഭീഷണി ഒഴിഞ്ഞതോടെ പാരീസ് ഒളിംപിക്സില്‍ കളിക്കാര്‍ക്കിടയില്‍ അടുത്തിടപഴകുന്നതിന് നിയന്ത്രണങ്ങളൊന്നുമുണ്ടാവില്ലെന്ന് ലോറന്‍റെ മെക്കോഡ് വ്യക്തമാക്കി. ഒളിംപിക്സ് വില്ലേജില്‍ കഴിയുന്ന കളിക്കാരുടെ സൗകര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമാണ് സംഘാടകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഷാംപെയിനിന് ഒളിംപിക്സ് വില്ലേജില്‍ വിലക്കുണ്ടെങ്കിലും പാരീസില്‍ ഇത് ലഭ്യമാണെന്നും മെക്കോഡ് പറഞ്ഞു.
undefined
അടുത്തിടപഴകുന്നതിന് നിയന്ത്രണങ്ങളില്ലെങ്കിലും ആരോഗ്യ, സുരക്ഷാപരമായ എല്ലാ മുന്‍കരുതലുകളും കായികതാരങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും മെക്കോഡ് ഓര്‍മിപ്പിച്ചു. എച്ച് ഐ വി-എയ്ഡ്സ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി 1988ലെ സോള്‍ ഒളിംപിക്സ് മുതലാണ് ഒളിംപിക്സ് വില്ലേജില്‍ കോണ്ടം വിതരണം ചെയ്യാൻ തുടങ്ങിയത്. പിന്നീടുള്ള ഒളിംപിക്സുകളിലെല്ലാം ഇത് തുടരുകയും ചെയ്തു.
പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 14250 കായിക താരങ്ങള്‍ക്കായാണ് മൂന്ന് ലക്ഷം കോണ്ടം വിതരണം ചെയ്യുക. ഒളിംപിക്സിനായുള്ള അവസാനവട്ട ഒരുക്കങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇപ്പോളും ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം ജൂലെ 26 മുതല്‍ ഓഗസ്റ്റ് 11വരെയാണ് പാരീസ് ഒളിംപിക്സ് നടക്കുന്നത്. ടോക്കിയോ ഒളിംപിക്സില്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍വേട്ടയാണ് ഇന്ത്യ നടത്തിയത്. ജാവലിൻ ത്രോയില്‍ നീരജ് ചോപ്ര നേടി. സ്വര്‍ണം അടക്കം ഏഴ് മെഡലുകള്‍(ഒരു സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം) ആണ് ഇന്ത്യ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക