ഏഷ്യൻ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: സ്വര്‍ണം ഇടിച്ചിടാന്‍ മേരികോം ഇന്നിറങ്ങും

By Web Team  |  First Published May 30, 2021, 10:50 AM IST

ഇടിക്കൂട്ടിൽ ഇന്ത്യയുടെ വിജയക്കൊടി പറത്തിയാൽ ടോക്യോയിലേക്ക് ആത്മവിശ്വാസത്തോടെ പറക്കാം. അത് മറ്റാരെക്കാളും നന്നായിട്ട് മേരിക്കറിയാം.


ദുബായ്: ഏഷ്യൻ ബോക്‌സിങ് ചാമ്പ്യനാകാൻ മേരികോം ഇന്നിറങ്ങുന്നു. കസാഖിസ്ഥാന്‍റെ നാസിം കിസായിബേയ് ആണ് എതിരാളി. വൈകിട്ട് ഏഴരയ്‌ക്ക് ദുബായിലാണ് മത്സരം.

ഒളിംപിക്‌സിന് മുമ്പ് ഒരു പ്രാക്‌ടീസ്. ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലെ കലാശപ്പോരിന് ഇറങ്ങുമ്പോൾ ഇതിഹാസ താരത്തിന്‍റെ മനസിൽ അത്രയേ ഉള്ളൂ. ഇടിക്കൂട്ടിൽ ഇന്ത്യയുടെ വിജയക്കൊടി പറത്തിയാൽ ടോക്യോയിലേക്ക് ആത്മവിശ്വാസത്തോടെ പറക്കാം. അത് മറ്റാരെക്കാളും നന്നായിട്ട് മേരിക്കറിയാം.

Latest Videos

സെമിയിൽ മംഗോളിയയുടെ ലുത്സൈ ഖാനെ തോൽപ്പിച്ചാണ് മേരി കോമിന്‍റെ മുന്നേറ്റം. കലാശപ്പോരിൽ നാസിം കിസായിബേയ്‌ക്ക് എതിരെ ഇറങ്ങുമ്പോൾ മുൻതൂക്കം മേരിക്ക് തന്നെ. മുമ്പ് രണ്ട് തവണ മേരിയുടെ ഇടിച്ചൂട് നാസിം അനുഭവിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടുകാരിയായ മേരി ഇന്നിറങ്ങുന്നത് 51 കിലോ വിഭാഗം ഫൈനലിൽ. ജയിച്ചാൽ ടൂർണമെന്‍റിലെ ആറാം തമ്പുരാട്ടിയാകും.

ഇന്ത്യന്‍ താരങ്ങളില്‍ 75 കിലോഗ്രാം വിഭാഗത്തിൽ പൂജ റാണിയും 81 കിലോഗ്രാമിൽ അനുപമയും ഫൈനലിൽ എത്തിയിട്ടുണ്ട്.

അടുത്ത സീസണില്‍ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും വമ്പന്‍ മാറ്റത്തിന് യുവേഫ

സ്വപ്‌ന നേട്ടമില്ലാതെ; കണ്ണീരോടെ അഗ്യൂറോ സിറ്റിയുടെ കുപ്പായമഴിച്ചു/'

ചാമ്പ്യന്‍സ് ലീഗ്: സിറ്റിയുടെ സ്വപ്‌നം വീണുടഞ്ഞു; ആവേശ പോരാട്ടത്തില്‍ ചെല്‍സി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!