65 ദിവസം, സ്‌കേറ്റിങ് ബോര്‍ഡില്‍ 18കാരന്‍ മധു കേരളയാത്ര പൂര്‍ത്തിയാക്കി; ഇനി മുഖ്യമന്ത്രിയെ കാണണം

By Web Team  |  First Published Jun 8, 2021, 11:28 AM IST

ലോക്ക്‌ഡൗണും കൊവിഡുമൊക്കെ വന്നെങ്കിലും മധു യാത്ര അവസാനിപ്പിക്കാൻ തയാറായില്ല. 


തിരുവനന്തപുരം: സ്‌കേറ്റിങ് ബോർഡിൽ പതിനെട്ടുകാരൻറെ കേരളയാത്ര. കോഴിക്കോട് സ്വദേശി മധു 65 ദിവസം നീണ്ട യാത്രയ്‌ക്കൊടുവിൽ തിരുവനന്തപുരത്തെത്തി. ബോർഡ് സ്‌കേറ്റിങ് പരിശീലിക്കാൻ അക്കാദമി വേണമെന്ന തന്റെ ആവശ്യം മുഖ്യമന്ത്രിയെ നേരിട്ടറിയിക്കാനുളള ശ്രമത്തിലാണ് മധുവിപ്പോൾ. 

മാർച്ച് നാലിന് കാസർകോട്ട് നിന്നാണ് മധു യാത്ര തുടങ്ങിയത്. എട്ടാം ക്ലാസിൽ തുടങ്ങിയതാണ് മധുവിന് സ്‌കേറ്റിങ്ങിനോടുളള പ്രിയം. ചെക്കന് ഭ്രാന്ത് മൂത്തതാണെന്ന് നാട്ടുകാരും കൂട്ടുകാരും ഒന്നടങ്കം പറഞ്ഞു. പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ മകന്റെ ഈ ഭ്രാന്ത് അത്രപ്പെട്ടെന്നൊന്നും മാറ്റാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ അച്ഛനും അമ്മയും മധുവിനൊപ്പം നിന്നു.

Latest Videos

കൊവിഡും ലോക്ക്‌ഡൗണുമൊക്കെ വന്നെങ്കിലും മധു യാത്ര അവസാനിപ്പിക്കാൻ തയാറായില്ല. പകൽ മുഴുവൻ സ്‌കേറ്റ് ബോർഡിൽ യാത്ര. രാത്രി ഏതെങ്കിലും വീടുകളിലോ കടവരാന്തയിലോ ബസ് സ്റ്റാൻഡിലോ ഒക്കെയായി വിശ്രമം. അങ്ങനെയാണ് മധു സ്‌കേറ്റിങ്ങിലെ കേരളയാത്ര പൂര്‍ത്തീകരിച്ചത്.  

കോഴിക്കോട് കക്കോട്മുക്ക് സ്വദേശിയാണ് മധു. വടകട മേമുണ്ട ഐടിഐയിലെ ഡ്രാഫ്റ്റ്മാൻ സിവിൽ വിദ്യാർത്ഥിയാണ്. പരിശീലനത്തിന് അക്കാദമി വേണമെന്ന ആവശ്യം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കാനുളള ശ്രമത്തിലാണ് മധുവിപ്പോൾ.  

ലങ്കന്‍ പര്യടനത്തിന്‍റെ തിയതികളായി; ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!