ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തി ഇന്ത്യക്ക് അഭിമാനമായ 13കാരൻ; റേസിംഗിനിടെ അപകടം, ശ്രേയസിന് ദാരുണാന്ത്യം

By Web Team  |  First Published Aug 6, 2023, 4:30 PM IST

'ദി ബംഗളൂരു കിഡ്' എന്നറിയപ്പെടുന്ന ശ്രേയസ് 200 സിസി മോട്ടോർ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം റൗണ്ടിനിടെ  ബൈക്ക് സ്കിഡ് ആവുകയും ഹെൽമറ്റ് ഊരിപ്പോവുകയായിരുന്നു.


ചെന്നൈ: രാജ്യത്തിന് അഭിമാനമായി മാറിയ 13 വയസുകാരൻ ബൈക്ക് റേസർ കൊപ്പാരം ശ്രേയസ് ഹരീഷ് റേസിംഗ് അപകടത്തിൽ മരണപ്പെട്ടു. ശനിയാഴ്ച ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയിൽ നടന്ന ദേശീയ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്. മേയിൽ സ്പെയിനിൽ നടന്ന ടൂവീലർ റേസിംഗ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ശ്രേയ്യസ്.

'ദി ബംഗളൂരു കിഡ്' എന്നറിയപ്പെടുന്ന ശ്രേയസ് 200 സിസി മോട്ടോർ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം റൗണ്ടിനിടെ  ബൈക്ക് സ്കിഡ് ആവുകയും ഹെൽമറ്റ് ഊരിപ്പോവുകയായിരുന്നു. ശ്രേയ്യസിന് പിന്നാലെ എത്തിയിരുന്ന മറ്റൊരു റൈഡര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ റൈഡറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടായി ഉടൻ ശ്രേയ്യസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

Latest Videos

undefined

ശ്രേയസിന്റെ മരണത്തെ തുടർന്ന് മദ്രാസ് മോട്ടോർ സ്‌പോർട്‌സ് ക്ലബ് വാരാന്ത്യത്തിലെ ബാക്കിയുള്ള മത്സരങ്ങൾ റദ്ദാക്കി. ജൂലൈ 26 ന് തന്റെ പതിമൂന്നാം ജന്മദിനം ആഘോഷിച്ച ശ്രേയസ്, ഒരുപാട് പ്രതീക്ഷകള്‍ നൽകിയ യുവ മോട്ടോർ ബൈക്ക് റേസറായിരുന്നു. ഈ വർഷം മേയിൽ സ്‌പെയിനിൽ നടന്ന ടൂവീലർ റേസിംഗിൽ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡ് ശ്രേയ്യസ് പേരിലാക്കിയിരുന്നു.

സ്പെയിനിൽ നടന്ന എഫ്ഐഎം മിനി-ജിപി വേൾഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത താരം തന്‍റെ പ്രതിഭ വ്യക്തമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാമത്തെയും തുടർന്നുള്ള രണ്ടാമത്തെയും മത്സരത്തിൽ യഥാക്രമം അഞ്ച്, നാല് സ്ഥാനങ്ങളിലാണ് ശ്രേയ്യസ് ഫിനിഷ് ചെയ്തത്.  സ്ഥാനങ്ങൾ നേടി. ഇന്ത്യയിലെ ഫിം മിനി-ജിപിയിൽ തന്റെ കരിയർ ആരംഭിച്ച ശ്രേയ്യസ്, 2022-ൽ ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.  റൂക്കി കപ്പിനായി ശ്രേയ്യസിനെ ടിവിഎസ് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 

ഓണത്തിന് മലയാളികള്‍ക്ക് 'എട്ടിന്‍റെ പണി' കിട്ടുമോ? തക്കാളിക്ക് പിന്നാലെ ഉള്ളിവിലയും കുതിക്കുമെന്ന് റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!