പ്രാവിനെ വെടിവച്ചു വീഴ്‍ത്തിയ ഒളിമ്പിക്സ്

By Web Team  |  First Published Jul 1, 2024, 7:54 PM IST

പാരിസ് ഒളിമ്പിക്സിന് നിരവധി പ്രത്യേകതകളാണുള്ളത്.
 


ജൂലൈ 26നായി കായിക ലോകവും താരങ്ങളും കാത്തിരിക്കുകയാണ്. കായിക ലോകം പാരീസിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. എന്തൊക്കെയാകും പാരീസ് ഒളിമ്പിക്സിന്റെ പ്രത്യേകതകള്‍?. 1900ല്‍ പാരീസില്‍ നടന്ന ഒളിമ്പിക്സില്‍ ആദ്യമായി വനിതകള്‍ മത്സരിച്ചുവെന്നതടക്കമുള്ള ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു.

ഓരോ ഒളിമ്പിക്സിനും ഓരോ പ്രത്യേകതകളുണ്ട്. ആധുനിക ഒളിമ്പിക്സ് മത്സരങ്ങളുടെ ചരിത്രത്തില്‍‌ ആദ്യ പതിപ്പില്‍ മാത്രമായിരുന്നു വനിതകള്‍ക്ക് സ്ഥാനമുണ്ടാകാതിരുന്നത്. പാരിസിലെ രണ്ടാം ഒളിമ്പിക്സില്‍  12226 താരങ്ങളായിരുന്നു ഇരുപത്തിയാറ് രാജ്യങ്ങളില്‍ നിന്നായിപങ്കെടുത്തത്. ഇവരില്‍ 22 പേര്‍ വനിതകളായിരുന്നു. 

Latest Videos

undefined

മലയാളികളുടെ സ്വപ്‍നങ്ങളേക്കാള്‍ വേഗത്തില്‍ ഓടി, ഒടുവില്‍ സെക്കൻഡിന്റെ നൂറില്‍ ഒരംശത്തിന്റെ നഷ്‍ടം

ഷാര്‍ലെറ്റ് കൂപ്പറാണ് ആധുനിക ഒളിമ്പിക്സിലെ ആദ്യ വനിതാ വിജയി.  ബ്രിട്ടനെ പ്രതിനിധീകരിച്ച് ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കുകയായിരുന്നു പാരീസില്‍ ഷാര്‍ലെറ്റ്. ലോണ്‍ ടെന്നീസിലൂടെയായിരുന്നു ഷാര്‍ലെറ്റിന്റെ നേട്ടം. വ്യക്തിഗത ഒളിമ്പിക്സ് മെഡല്‍ ആദ്യമായി സ്വന്തമാക്കിയ വനിതയും ഷാര്‍ലെറ്റാണ്.

വിവാഹിതകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഒളിമ്പിക്സ്; സമ്മാനം കാട്ടൊലിവിന്‍റെ കിരീടം

പാരിസ് ഒളിമ്പിക്സിന് പ്രത്യേകതകള്‍ വേറെയുമുണ്ട്. ഒളിമ്പിക്സ് ചരിത്രത്തില്‍ ക്രിക്കറ്റ്, പ്രാവിനെ വെടിവച്ചുവീഴ്ത്തല്‍, തടസങ്ങള്‍ക്കിടയിലൂടെയുള്ള നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ ആദ്യമായും അവസാനമായും പാരീസിലായിരുന്നു നടന്നത്. പാരിസ് ഒളിമ്പിക്സില്‍ ഒരേയൊരു ക്രിക്കറ്റ് മത്സരം മാത്രമായിരുന്നു നടന്നത്. ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും തമ്മിലാണ് മത്സരം നടന്നത്. മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ 158 റണ്‍സിന് ജയിച്ചു. എന്നാല്‍ ഇത് ഒളിമ്പിക്സ് മത്സരങ്ങളുടെ ഭാഗമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1912ല്‍ ആയിരുന്നു.

ഒളിമ്പിക്സില്‍ നഗ്നനായി ഓടി, ആ താരം ചാമ്പ്യനുമായി

പ്രാവിനെ വെടിവച്ചുവീഴ്ത്തല്‍ അനൌദ്യോഗികമായ മത്സരമായിരുന്നു. 300ഓളം പ്രാവുകള്‍ മത്സരത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പറത്തിവീടുന്ന പ്രാവുകളെ മത്സരാര്‍ഥികള്‍ വെടിവച്ചുവീഴ്ത്തുന്നതായിരുന്നു മത്സരം. കൂടുതല്‍ പ്രാവുകളെ വെടിവച്ചുവീഴ്ത്തുന്നയാളാണ് വിജയിയാകുക. പാരിസ് ഒളിമ്പിക്സില്‍ വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല. ജീവികളെ കൊല്ലുന്ന മത്സരം ആദ്യമായിട്ടും അവസാനമായിട്ടും സംഘടിപ്പിച്ചത് പാരിസ് ഒളിമ്പിക്സില്‍ ആയിരുന്നു. വലിയ വിമര്‍ശനം നേരിട്ടതിനാലാണ് ഒളിമ്പിക്സില്‍ തുടര്‍ന്ന് അത്തരം മത്സരങ്ങളില്ലാതിരുന്നത്.

ഫുട്ബോള്‍ മത്സരങ്ങള്‍ ഒളിമ്പിക്സ് ഇനമായി ആദ്യമായി ഉള്‍പ്പെടുത്തിയതും 1900ത്തിലാണ്. യൂണിവേഴ്സല്‍ പാരീസ് എക്സ്പോ എന്ന വ്യാപാരമേളയുമായി ബന്ധപ്പെടുത്തിയായിരുന്നു 1900ത്തില്‍ പാരിസില്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല. സമാപന ചടങ്ങും അന്ന് സംഘടിപ്പിച്ചിരുന്നില്ല.

Read More: ദിവസങ്ങള്‍ വെറും നാല്, 500 കോടിയും കടന്ന് കല്‍ക്കി, ഞെട്ടിക്കുന്ന കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക 

click me!