ഈ ഓണക്കാലം ലക്ഷദ്വീപില്‍ അടിച്ചുപൊളിക്കാം; ചെയ്യേണ്ട കാര്യങ്ങള്‍ ഇതാണ്!

By Web Team  |  First Published Aug 6, 2019, 9:04 PM IST

കടലിന്‍റെ സൗന്ദര്യത്തില്‍ ഭ്രമമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിയാല്‍ ഇത്തവണത്തെ ഓണം ലക്ഷദ്വീപിലാക്കാം. അതിനുവേണ്ട കാര്യങ്ങള്‍ ഇവയാണ്


കടലിന്‍റെ മായിക സൗന്ദര്യം ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റിയ പ്രധാന ഇടങ്ങളിലൊന്നാണ് ലക്ഷദ്വീപ് സമൂഹങ്ങള്‍. എന്നാല്‍ ലക്ഷദ്വീപിലെത്തണമെങ്കില്‍ അനുമതിക്ക് ഉള്‍പ്പെടെ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും. എന്നാലും കടലിന്‍റെ സൗന്ദര്യത്തില്‍ ഭ്രമമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ശ്രമം തുടങ്ങിയാല്‍ ഇത്തവണത്തെ ഓണം ലക്ഷദ്വീപിലാക്കാം. അതിനുവേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയാം

അനുമതി 

Latest Videos

ലക്ഷദ്വീപിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്നതിന്‍റെ ആദ്യപടി അവിടെ എത്താനുള്ള പെര്‍മിഷന്‍ ലഭിക്കുക എന്നതാണ്. ലക്ഷദീപിലേക്ക് യാത്രാനുമതി ലഭിക്കാന്‍ നിരവധി ലക്ഷദ്വീപ് ഗവണ്‍മെന്റിന്റെ ടൂര്‍ പാക്കേജാണ് ഒന്നാമത്തേത്. പക്ഷേ കാശുകുറച്ചധികം ഇതിന് ചെലവാകും.  എറണാകുളം വില്ലിങ്ടണ്‍ ഐലന്‍റിലുള്ള ലക്ഷദ്വീപ് ഓഫിസില്‍ എത്തിയാല്‍ ഈ പാക്കേജുകളെക്കുറിച്ച് കൂടുതല്‍ അറിയാം. www.lakshadweeptourism.com/tourpackages.htmlല്‍ വിശദവിവരങ്ങള്‍ ലഭിക്കും.

പ്രൈവറ്റ് ടൂര്‍ പാക്കേജ് 

ഗവണ്‍മെന്‍റ് പാക്കേജിലെ നിരക്കിലും കുറഞ്ഞ നിരക്കില്‍ പ്രൈവറ്റ് പാക്കേജുകള്‍ ലഭ്യമാണ്. ഗവണ്‍മെന്‍റ് അംഗീകൃത പ്രൈവറ്റ് ഏജന്‍സികളെ സമീപിക്കുന്നതാണ് ഉചിതം.

സ്‌പോണ്‍സര്‍ഷിപ്പ്

ലക്ഷദ്വീപിലുള്ള ആരെങ്കിലും നിങ്ങളെ അങ്ങോട്ടു ക്ഷണിക്കുന്നതാണ് ഈ മാര്‍ഗ്ഗം. അവരെക്കൊണ്ട് അവിടുത്തെ പെര്‍മിഷന്‍ എടുപ്പിക്കണം. സ്പോണ്‍സര്‍ ചെയ്യുന്ന ദ്വീപ് നിവാസിക്ക് ആയിരിക്കും സഞ്ചാരിയുടെ മുഴുവന്‍ ഉത്തരവാദിത്വവും. സ്‌പോണ്‍സര്‍ഷിപ്പ് എന്നറിയപ്പെടുന്ന ഈ അനുമതി രണ്ടു തരത്തിലാണുള്ളത്. 

ഈ രീതിയില്‍ 15 ദിവസത്തെ പെര്‍മിഷനാണ് സഞ്ചാരിക്ക് ലഭിക്കുക. ഇതില്‍ പ്രത്യേകിച്ച് നിയമങ്ങള്‍ ഇല്ലെങ്കിലും അനുമതി ലഭിക്കാന്‍ ചില നിയന്ത്രണങ്ങളുണ്ട്. ദ്വീപില്‍ നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാല്‍ തയ്യാറാകുന്ന ആള്‍ അവിടെ ജില്ലാ പഞ്ചായത്തില്‍ അപേക്ഷിക്കണം.  പേരും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ചലാനും അടയ്ക്കണം. അപേക്ഷിച്ചതിനു ശേഷം ഒരുമാസം കഴിഞ്ഞുള്ള തീയ്യതിയാണ് സന്ദര്‍ശനത്തിനായി നല്കുക.

യാത്രാമാര്‍ഗ്ഗങ്ങള്‍

കപ്പല്‍ മാര്‍ഗ്ഗവും വ്യോമയാന മാര്‍ഗ്ഗവും ലക്ഷദ്വീപില്‍ എത്താം. കപ്പല്‍ യാത്രയ്ക്ക് വിമാനയാത്രയെ അപേക്ഷിച്ച് ചെലവ് കുറവാണെങ്കിലും സമയം അധികമെടുക്കും നേരിട്ടുള്ള കപ്പല്‍ ആണെങ്കില്‍ 16 മുതല്‍ 18 മണിക്കൂര്‍ വരെ യാത്രയ്‌ക്കെടുക്കും. അഞ്ഞൂറ് രൂപ മുതലാണ് ഇതിനായി ചെലവാകുക. കൊച്ചി, മംഗലാപുരം, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കപ്പലുകളുള്ളത്.

കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ആറു ദിവസം ലക്ഷദ്വീപിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ലഭ്യമാണ്. കൊച്ചിയില്‍ നിന്നും അഗത്തിയിലെത്താന്‍ ഒന്നര മണിക്കൂര്‍ മാത്രം മതി.  
 

click me!