872 കിലോ മീറ്ററോളം അകലെയുള്ള പൂനെയിൽ നിന്ന് ബെംഗളുരുവിലെത്താൻ ആവശ്യമായത് 3500 രൂപ മാത്രമാണെന്നും. എന്നാൽ ബെംഗളുരുവിലെ വീട്ടിലേക്കുള്ള യാത്രയ്ക്കായി ഊബർ ആവശ്യപ്പെട്ടത് 2000 രൂപയാണെന്നുമാണ് മാനസി വിശദമാക്കുന്നത്.
ബെംഗളുരു: ജലക്ഷാമം അടക്കം രൂക്ഷമായ ബെംഗളുരുവിലെ ഊബർ ചാർജ്ജും തൊട്ടാൽ പൊള്ളുന്ന രീതിയിലാണ് നീങ്ങുന്നത്. ഇത് വ്യക്തമാക്കുന്നതാണ് സമൂഹമാധ്യമമായ എക്സിൽ മാനസി ശർമ എന്ന യൂസർ പങ്കുവച്ചിരിക്കുന്ന കുറിപ്പ്. 872 കിലോ മീറ്ററോളം അകലെയുള്ള പൂനെയിൽ നിന്ന് ബെംഗളുരുവിലെത്താൻ ആവശ്യമായത് 3500 രൂപ മാത്രമാണെന്നും. എന്നാൽ ബെംഗളുരുവിലെ വീട്ടിലേക്കുള്ള യാത്രയ്ക്കായി ഊബർ ആവശ്യപ്പെട്ടത് 2000 രൂപയാണെന്നുമാണ് മാനസി വിശദമാക്കുന്നത്.
2000 മുതൽ 2700 വരേയുള്ള വിമാനത്താവളത്തിൽ നിന്നുള്ള വിവിധ ഊബർ ചാർജ്ജുകളുടെ സ്ക്രീൻ ഷോട്ട് അടക്കമാണ് യുവതിയുടെ കുറിപ്പ്. ഇന്നലെ പങ്കുവച്ച കുറിപ്പിന് ഇതിനോടകം 1 മില്യൺ ആളുകളാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. യുവതിയുടെ കുറിപ്പിന് ഊബറിന്റെ ടെക്നിക്കൾ വിഭാഗത്തിൽ നിന്നുള്ള പ്രതികരണവും ലഭിച്ചിട്ടുണ്ട്. യുവതിക്ക് നേരിട്ട അനുഭവത്തിൽ ഊബർ ക്ഷമാപണവും നടത്തിയിട്ടുണ്ട്.
I booked flight for 3.5k from Pune to Bangalore.
And then, a cab for 2k from Bangalore airport to my home💀 pic.twitter.com/wZyzOpOvHF
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം