പബ്ജി കൂട്ടാളിക്ക് ഒപ്പം ജീവിക്കണമെന്ന ആവശ്യവുമായി യുവതി

By Web Team  |  First Published May 19, 2019, 6:00 PM IST

അഭയം ഹെല്‍ ലൈനിന്റെ നയപ്രകാരം കൗണ്‍സിലര്‍മാര്‍ യുവതിയുടെ മേല്‍ തീരുമാനങ്ങളൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ഗോഹില്‍ കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതി സ്വീകരിച്ച അഭയം വനിതാ ഹെല്‍പ്പ് ലൈന്‍ യുവതിയ്ക്ക് കൗണ്‍സിലിംഗ് നല്‍കുവാനായി വിദഗ്ദരുടെ ഒരു സംഘത്തെ നിയോഗിച്ചു. 


ഗാന്ധിനഗര്‍: പബ്ജി കളിച്ച് പ്രണയത്തിലായാളുമായി ജീവിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് 19 വയസുകാരി രംഗത്ത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പബ്ജിയിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാന്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിച്ചത്. അഭയം  181 എന്ന ഹെല്‍പ്പ് ലൈനിലാണ് യുവതി വിളിച്ചത്.

'ദിവസേന 550 ലധികം ഫോണ്‍ കോളുകളാണ് അഭയത്തിലെത്തുന്നത്. അതില്‍ പരമാവധി കേസുകളില്‍ കൗണ്‍സിലിങ് ടീം നേരിട്ട് പോയി പരിഹരിക്കുകയാണ് പതിവ്. നിരവധി അമ്മമാര്‍ പബ്ജി ഗെയിംന് അടിമകളായ മക്കളെ കുറിച്ച് പറയാന്‍ വിളിക്കാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഉണ്ടാകുന്നത്.''   അഭയം പ്രോജക്ട് തലവന്‍ നരേന്ദ്ര സിങ് ഗോഹിലെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos

undefined

അഭയം ഹെല്‍ ലൈനിന്റെ നയപ്രകാരം കൗണ്‍സിലര്‍മാര്‍ യുവതിയുടെ മേല്‍ തീരുമാനങ്ങളൊന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ഗോഹില്‍ കൂട്ടിച്ചേര്‍ത്തു. യുവതിയുടെ പരാതി സ്വീകരിച്ച അഭയം വനിതാ ഹെല്‍പ്പ് ലൈന്‍ യുവതിയ്ക്ക് കൗണ്‍സിലിംഗ് നല്‍കുവാനായി വിദഗ്ദരുടെ ഒരു സംഘത്തെ നിയോഗിച്ചു. 

യുവതി പബ്ജി ഗെയിമിനോട് അമിതമായ ആസക്തിയുള്ളയാളാണെന്ന് കൗണ്‍സിലിംഗ് സംഘം കണ്ടെത്തി. ദീര്‍ഘനേരം മൊബൈലില്‍ പബ്ജി കളിക്കാന്‍ ചിലവഴിക്കുമെന്നും അതിനാല്‍ കുടുംബവുമായി യുവതി അകല്‍ച്ചയിലാണെന്നും അവര്‍ കണ്ടെത്തി. യുവതിയുടെ കുടുംബവുമായും സംഘം സംസാരിച്ചു. യുവതിക്ക് ആലോചിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ആവശ്യമെങ്കില്‍ അവര്‍ വീണ്ടും ഹെല്പ് ലൈനില്‍ വിളിക്കുമെന്നും ഗോഹില്‍ പറഞ്ഞു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!