ഫോട്ടോയെടുക്കുന്നത് വരെയാണ് തന്റെ ബോറടി ശില്‍പങ്ങളുടെ ആയുസെന്നാണ് യുവാവ് വിശദമാക്കുന്നത്
കോണ്‍വാല്‍: ഭാര്യ ഷോപ്പിംഗിന് പോവുന്ന സമയത്ത് കാത്ത് നിന്ന് ബോറടിച്ച ഭര്‍ത്താവ് ബീച്ചില്‍ നിര്‍മ്മിച്ചത് അടിപൊളി ശില്‍പം. ലണ്ടനിലെ കോര്‍ണിഷ് ബീച്ചിലാണ് യുവാവ് കാത്തിരിപ്പിന്റെ ബോറടി മാറ്റാന്‍ കല്ലുകള്‍ കൊണ്ട് ശില്‍പം തയ്യാറാക്കിയത്. ബോഡോമിന്‍ സ്വദേശിയായ ഹാരി മഡോക്സ് എന്ന യുവാവാണ് ബീച്ചിലെ കല്ലുകള്‍ പെറുക്കി വച്ച് മനോഹരമായ സൃഷ്ടി തയ്യാറാക്കിയത്. ഭാര്യ വാഹനം ഓടിക്കാന്‍ അറിയാത്ത ആളാണ് അതിനാല്‍ ഷോപ്പിംഗ് കഴിയുന്നത് വരെ കാത്ത് നില്‍ക്കാതെ മറ്റ് മാര്‍ഗമില്ലാതായ യുവാവ് സമയം കളയാന്‍ ചെയ്ത കല്ല് ശില്‍പത്തിന് സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പ്രശംസിക്കുന്നത്.
ഇത്തരത്തില്‍ ആദ്യമായല്ല ഹാരി ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിന് മുന്‍പും യുവാവിന്റെ ശില്‍പങ്ങള്‍ക്ക് നിരവധി പ്രശംസ നേടിയിട്ടുണ്ട്. എന്നാല്‍ ബീച്ചുകളില്‍ നിര്‍മ്മിക്കുന്ന ഇത്തരം കല്ല് ശില്‍പങ്ങള്‍ ചിത്രമെടുത്ത ശേഷം തകര്‍ക്കുന്ന ശീലമുള്ള വ്യക്തി കൂടിയാണ് ഹാരി. കല്ലുകള്‍ ബീച്ചിലെത്തുന്ന കുട്ടികള്‍ക്കും നായകള്‍ക്കും അപകടമുണ്ടാകാന്‍ കാരണമാകുമെന്ന ഭീതിയാണ് ഇത്തരമൊരു സമീപനം ഹാരി സ്വീകരിക്കുന്നതിന് കാരണം. ചിലപ്പോള്‍ തന്റെ ശില്‍പങ്ങളില്‍ തൃപ്തി തോന്നാത്തത് മൂലവും അവ തകര്‍ക്കാറുണ്ടെന്നാണ് ഹാരി സമൂഹമാധ്യമങ്ങളില്‍ വിശദമാക്കുന്നത്.
undefined
ബീച്ചിലെ ഇത്തരം ശില്‍പ നിര്‍മ്മാണത്തില്‍ കാലാവസ്ഥയും തിരകളും സുപ്രധാനമാണെന്നാണ് ഹാരി പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. പല ബീച്ചുകളില്‍ ചെയ്തിട്ടുള്ള കല്ല് ശില്‍പങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറാണ് പതിവ്. മിക്ക സമയങ്ങളും ഭാര്യയെ കാത്തിരിക്കുന്ന സമയത്താണ് ഇത്തരം കലാസൃഷ്ടികള്‍ ഹാരി തയ്യാറാക്കാറുള്ളത്. സെന്റ് ഓസ്റ്റലിലെ പോര്‍ത്തപ്പീന്‍ ബീച്ചില്‍ തയ്യാറാക്കിയ ശില്‍പത്തിന് അനന്തരവളായ ലീയാനിയുടെ പേരാണ് ഹാരി നല്‍കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം