റിപ്പോര്‍ട്ടിലെ പ്രധാനഭാഗം ഇതാണ്, 84 കാരനായ ബെറി ഡോസണ്‍ ആറ് സംവത്സരങ്ങളോളം ഭാര്യയോട് ഒന്നും മിണ്ടിയിട്ടില്ല. എന്നാല്‍ 80 വയസുകാരിയായ ഭാര്യ ഡോര്‍ത്തി ഇത് വിശ്വസിച്ചു. എന്നാല്‍ അടുത്തിടെ ഒരു യൂട്യൂബ് വീഡിയോയില്‍ ഡോര്‍ത്തി ഒരു ബാറില്‍ കരോക്കയില്‍ പാടുന്ന തന്‍റെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ഞെട്ടി
ഒട്ടാവ: ഭാര്യയുടെ ശല്യം ഉണ്ടാകാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം സംസാരശേഷിയും, കേള്‍വി ശക്തിയും ഇല്ലാത്തയാളായി അഭിനയിച്ചു. ഇത്തരം ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്‍റെ വസ്തുത എന്താണ്. വേള്‍ഡ് ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് എന്ന സൈറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കമാണ് പലപ്പോഴും വാര്‍ത്ത പ്രചരിച്ചത്.
പ്രചരിക്കുന്ന വാര്‍ത്ത പ്രകാരം ഭാര്യയുടെ ശല്യം സഹിക്കാതിരിക്കാന്‍ ഭര്‍ത്താവ് 62 കൊല്ലം സംസാരിക്കാനും, കേള്‍ക്കാനും കഴിയാത്ത വ്യക്തിയായി അഭിനയിച്ചു. ഇത് ഒടുവില്‍ കണ്ടെത്തിയ ഭാര്യ വിവാഹമോചനം നേടി എന്നാണ് വാര്‍ത്തയുടെ അടിസ്ഥാനം.
undefined
റിപ്പോര്‍ട്ടിലെ പ്രധാനഭാഗം ഇതാണ്, 84 കാരനായ ബെറി ഡോസണ്‍ ആറ് സംവത്സരങ്ങളോളം ഭാര്യയോട് ഒന്നും മിണ്ടിയിട്ടില്ല. എന്നാല്‍ 80 വയസുകാരിയായ ഭാര്യ ഡോര്‍ത്തി ഇത് വിശ്വസിച്ചു. എന്നാല്‍ അടുത്തിടെ ഒരു യൂട്യൂബ് വീഡിയോയില്‍ ഡോര്‍ത്തി ഒരു ബാറില്‍ കരോക്കയില്‍ പാടുന്ന തന്‍റെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ഞെട്ടുകയും. ഭര്‍ത്താവിന് കേള്‍വി, ശബ്ദ ശേഷികള്‍ ഉണ്ടെന്ന് മനസിലാക്കുകയും നിയമനടപടിയിലേക്ക് നീങ്ങുകയും ചെയ്തു.
ഈ വാര്‍ത്തയുടെ അടിസ്ഥാനം പരിശോധിച്ച ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വാര്‍ത്ത വന്ന കനേഡിയന്‍ വെബ് സൈറ്റായ വേള്‍ഡ് ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന സൈറ്റുകളില്‍ ഒന്നാണ് ഇതിനാല്‍ തന്നെ ഇത് വിശ്വസിക്കാന്‍ സാധിക്കില്ല.
പ്രശാന്ത് പരിഗ്രണി എന്ന വ്യക്തി മാര്‍ച്ച് 7, 2019നാണ് ഈ വാര്‍ത്ത ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പല ഫേസ്ബുക്ക് ഉപയോക്താക്കളും തുടര്‍ന്ന് ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്തയുടെ ഉറവിടം ഗൂഗിളില്‍ തിരഞ്ഞാല്‍ ഒരു പ്രധാന സൈറ്റിലും വാര്‍ത്ത വന്നിട്ടില്ലെന്നാണ് കാണാം. മാത്രവുമല്ല വാര്‍ത്ത പ്രസിദ്ധീകരിച്ച വേള്‍ഡ് ന്യൂസ് ഡെയ്ലി റിപ്പോര്‍ട്ട് അതിന്‍റെ ഡിക്ലമറേഷനില്‍ തങ്ങളുടെ കണ്ടന്‍റുകള്‍ ആക്ഷേപഹാസ്യം ഉദ്ദേശിച്ചുള്ള ഫിക്ഷണല്‍ കണ്ടന്‍റുകളാണ് എന്നാണ് പറയുന്നത്.