സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പാണ് കേരളം നൽകിയത്.
കൊച്ചി: കഴിഞ്ഞ 24, 25 തിയതികളിൽ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പാണ് കേരളം നൽകിയത്. കൊച്ചിയിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോ കാണാൻ ആയിരങ്ങൾ പാതയോരങ്ങളിൽ തടിച്ചുകൂടിയിരുന്നു. കവചിത വാഹനത്തിൽ നിന്നിറങ്ങി റോഡിലൂടെ സഞ്ചരിച്ച അദ്ദേഹത്തെ പുഷ്പങ്ങൾ വര്‍ഷിച്ചായിരുന്നു സ്വീകരിച്ചത്.
എന്നാൽ തുറന്ന റോഡിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്റെ സുരക്ഷാ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനായിരുന്നു. ശ്രമകരമായ ദൗത്യമായിരുന്നു അവര്‍ക്കുണ്ടായിരുന്നു. പലയിടത്തും കൈവരികൾ പോലും ഇല്ലാതെ ജനങ്ങൾ തിങ്ങിനിറഞ്ഞ വഴിയിലൂടെ ആയിരുന്നു പ്രധാനമന്ത്രി നടന്നത്. ചുറ്റും സുരക്ഷയൊരുക്കിയ എസ്പിജി കമാൻഡോകളുടെ ഏകാഗ്രതയും ശ്രദ്ധയും പ്രകടമായ ഒരു സംഭവവും റാലിക്കിടെ നടന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.
undefined
പ്രധാനമന്ത്രിയെ വരവേറ്റ് റോഡിനിരുവശവും പുഷ്പവൃഷ്‌ടി നടക്കുന്നതിനിടയിൽ ഒരു ഫോണുകൂടി പ്രധാനമന്ത്രിക്ക് നേരെ വന്നു. പൂക്കൾക്കൊപ്പം അബദ്ധത്തിൽ എത്തിയ ഫോൺ പക്ഷെ എസ്പിജി കമാൻഡോയുടെ കണ്ണിൽ പെട്ടിരുന്നു. ഉടൻ അത് തട്ടിമാറ്റിയ അദ്ദേഹം വീണ്ടും തന്റെ നിരീക്ഷണം തുടര്‍ന്ന് നടന്നുപോയി.
എന്നാൽ ഇത് മനപ്പൂര്‍വമുള്ള ആക്രമണമായിരുന്നില്ല. പ്രധാനമന്ത്രിക്ക് നേരെ പൂക്കൾ എറിയാൻ ശ്രമിക്കുന്നതിനിടെ ഒരാളുടെ കൈയ്യിൽ നിന്ന് ഫോൺ വഴുതിപ്പോയതാണെന്ന് പിന്നീട് വ്യക്തമായി. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരൻ ഫോൺ ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു.എന്തായാലും ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. എസ്പിജിയുടെ കാര്യക്ഷമതയെ പുകഴ്ത്തുകയാണിപ്പോൾ സോഷ്യൽ മീഡിയ.
Read more: 'പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്യ നായര്‍
See the quick reflex action of the SPG accompanying PM Modi during the roadshow at Kochi yesterday. Somebody by mistake threw his mobile along with flowers. Amazing reflexes of SPG ! 🇮🇳 pic.twitter.com/ybB1d8sHD9
— Brigadier P Satish (@Satishp03)അതേസമയം, വലിയ ആവേശം നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ കേരളാ സന്ദർശനം അവസാനിച്ചത്. കേരള വികസനത്തിന് നാഴികക്കല്ലായ ജല മെട്രോ, വന്ദേഭാരത് ട്രെയിൻ അടക്കം രണ്ട് ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ഡിജിറ്റൽ സയൻസ് പാർക്ക്, നേമം- തിരുവനന്തപുരം -കൊച്ചുവേളി സമഗ്ര വികസന പദ്ധതി, തിരുവനന്തപുരം- ഷൊർണൂർ ട്രാക്ക് നവീകരണം എന്നിവയ്ക്കും പ്രധാനമന്ത്രി തുടക്കമിട്ടു. വൈദ്യുതീകരിച്ച പാലക്കാട് -പളനി- ഡിണ്ടിഗൽ പാത നാടിന് സമർപ്പിച്ചു. മൊത്തം 3200 കോടിയുടെ വികസന പദ്ധതികൾക്കാണ് തുടക്കമായത്.