മുസ്ലിം വിദ്യാർഥിയെ തല്ലാൻ സഹപാഠികൾക്ക് നിർദേശം നൽകുന്ന അധ്യാപിക; സംഭവം യുപിയിൽ, വീഡിയോ വൈറൽ

By Web Team  |  First Published Aug 26, 2023, 9:35 AM IST

കുട്ടിയെ ഇനി ആ സ്‌കൂളിൽ അയക്കില്ലെന്നും സ്‌കൂൾ ഫീസ് തിരികെ നൽകിയെന്നും വിവാദം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് പറഞ്ഞു.


ദില്ലി: ഉത്തർപ്രദേശിലെ മുസാഫർനഗറിലെ സ്വകാര്യ സ്‌കൂളിൽ മുസ്ലി വിദ്യാർഥിയോട് മോശമായി പെരുമാറുന്ന അധ്യാപികയുടെ വീഡിയോ വൈറൽ.  മുസ്ലിം വിദ്യാർഥിയെ സഹപാഠികളോട് തല്ലാൻ പറയുന്ന ദൃശ്യങ്ങളുടെ വീഡിയോ പ്രചരിച്ചതോടെയാണ് അധ്യാപിക വെട്ടിലായത്. അധ്യാപികക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. അധ്യാപികക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചു. അധ്യാപികയുടെ നടപടി വർഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പ്രചരിക്കുന്ന വീഡിയോയിൽ അധ്യാപിക വർഗീയ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. മുസഫർന​ഗറിലെ സ്കൂളിലാണ് സംഭവം. 

ഗണിത ക്ലാസിലായിരുന്നു സംഭവം. ​ഗുണനപ്പട്ടിക പഠിക്കാത്തതിന്റെ പേരിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ മർദ്ദിക്കാൻ സഹപാഠികളെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ചില കുട്ടികൾ എത്തി കുട്ടിയുടെ മുഖത്തടിച്ചു. അധ്യാപികയുടെ നടപടിയുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചെന്ന് പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു. അധ്യാപികക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടതായി ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. അതേസമയം, സംഭവം ഒത്തുതീർപ്പായതിനാൽ സ്‌കൂളിനെതിരെ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Latest Videos

undefined

ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് ഹിന്ദി പേരുകള്‍; പ്രതിഷേധവുമായി ചെന്നൈയിലെ അഭിഭാഷകര്‍

കുട്ടിയെ ഇനി ആ സ്‌കൂളിൽ അയക്കില്ലെന്നും സ്‌കൂൾ ഫീസ് തിരികെ നൽകിയെന്നും വിവാദം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് പറഞ്ഞു. അധ്യാപികയുടെ നടപടിക്കെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി രം​ഗത്തെത്തി. നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂളെന്ന പവിത്ര സ്ഥാപനത്തെപോലും വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണെന്നും ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാനില്ലെന്നും രാഹുൽ ​ഗാന്ധി സോഷ്യൽമീഡിയയിൽ പ്രതികരിച്ചു. ഇതാണ് ബിജെപി വിതച്ച ഇന്ധനം. ഇന്ത്യ കത്തിക്കയറുകയാണ്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി. അവരെ വെറുക്കരുത്, നമ്മൾ എല്ലാവരും ഒരുമിച്ച് സ്നേഹം പഠിപ്പിക്കണമെന്നും രാഹുൽ എക്‌സിൽ പോസ്റ്റ് ചെയ്തു.

Asianet News Live
 

click me!