മാളില്‍ സിനിമ കാണാനെത്തിയ 35 വയസുകാരന്റെ ദാരുണാന്ത്യം മിനിറ്റുകള്‍ക്കുള്ളില്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

By Web Team  |  First Published Aug 28, 2023, 9:04 PM IST

മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പടികള്‍ കയറി വരുന്നതും മാളിലെ കസേരകളുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ച് കസേരകള്‍ക്ക് ഇടയിലേക്ക് കുഴഞ്ഞു വീഴുകയുമായിരുന്നു. 


ലക്നൗ: മാളിലെ തീയറ്ററില്‍ സിനിമ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ദ്വാരകാപുര സ്വദേശിയായ അക്ഷത് തിവാരി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഗദര്‍ - 2 സിനിമ കാണാനായി ലഖിംപൂര്‍ ഖേരിയിലെ ഫണ്‍ മാളിലെത്തിയതായിരുന്നു അദ്ദേഹം. ഫോണ്‍ വിളിച്ചുകൊണ്ട് മാളിനുള്ളിലേക്ക് പ്രവേശിക്കുന്ന അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യാപാരിയായ അക്ഷത് തിവാരി, രാത്രി 7.45ഓടെ മാളില്‍ പ്രവേശിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പടികള്‍ കയറി വരുന്നതും മാളിലെ കസേരകളുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ച് കസേരകള്‍ക്ക് ഇടയിലേക്ക് കുഴഞ്ഞു വീഴുകയുമായിരുന്നു. തൊട്ട് മുന്നിലുണ്ടായിരുന്ന യുവാക്കള്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നു. പിന്നീട് അദ്ദേഹത്തിന് അരികിലേക്ക് എത്തി.

Latest Videos

undefined

Read also: പണയം വെച്ച് 80,000 രൂപ വാങ്ങിയവർ രണ്ടാമതും എത്തിയപ്പോൾ കുടുങ്ങി; വൻ തട്ടിപ്പിന് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മാളിലെ സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി യുവാവിനെ പരിചരിക്കുന്നതും മുഖത്ത് വെള്ളം തളിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. മാളില്‍ പ്രവേശിച്ച് സെക്കന്റുകള്‍ക്ക് ഉള്ളില്‍ തന്നെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.

അക്ഷത് തിവാരിയുടെ ഭാര്യയെ പിന്നീട് വിവരം അറിയിച്ചു. കോട്‍വാലി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം പരിശോധനകള്‍ക്കായി മാറ്റി. മരണ കാരണം ഹൃദയാഘാതം ആണെന്നാണ് പ്രാഥമിക നിഗമനം. 

വീഡിയോ കാണാം...
 

लखीमपुर खीरी के फन मॉल में फिल्म देखने गये 32 वर्षीय अक्षत तिवारी की हार्ट अटैक आने पर हुई मौत। महेवागंज में रजत मेडिकल स्टोर के नाम से दवाई की दुकान चलाते थे अक्षत तिवारी। सदर कोतवाली के फन मॉल की घटना। pic.twitter.com/6QkaJHVbXK

— SANJAY TRIPATHI (@sanjayjourno)


Read also: ആരോഗ്യനില വഷളായി, ഓടിയെത്തി കനിവ് 108 ആംബുലൻസ്; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി പ്രസവിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!