ലോകത്തെ കോടീശ്വരനായ ഭിക്ഷക്കാരൻ ഇന്ത്യയിൽ, ആസ്തി കോടികൾ, താമസം ആഡംബര ഫ്ലാറ്റിൽ; അറിയാം ഭരതിന്റെ കഥ

By Web Team  |  First Published Jul 7, 2023, 12:40 PM IST

പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ്. മുംബൈയിൽ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റ് സ്വന്തം പേരിലുണ്ട്.


ദില്ലി: ലോകത്തെ ഏറ്റവും ആസ്തിയുള്ള ഭിക്ഷക്കാരൻ ഇന്ത്യയിലെന്ന് റിപ്പോർട്ട്. സീ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മുംബൈ തെരുവുകളിൽ ഭിക്ഷാടനം നടത്തുന്ന ഭാരത് ജെയിൻ എന്നയാളാണ് ലോകത്തുതന്നെ ഏറ്റവും ധനികനായ ഭിക്ഷക്കാരനെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ 7.5 കോടി രൂപയാണ് ഇയാൾ ഭിക്ഷ യാചിച്ച് സമ്പാദിച്ചത്. ഭിക്ഷാടനത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനം 60,000 മുതൽ 75,000 രൂപ വരെയാണ്. മുംബൈയിൽ 1.2 കോടി വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ആഡംബര ഫ്ലാറ്റ് സ്വന്തം പേരിലുണ്ട്. കൂടാതെ താനെയിൽ വാടകക്ക് നൽകുന്ന   രണ്ട് കടമുറികളുമുണ്ട്.

ഇതിൽ നിന്ന് വാടകയിനത്തിൽ മാത്രം പ്രതിമാസം 30000 രൂപ വരുമാനം ലഭിക്കുന്നു. ഛത്രപതി ശിവാജി ടെർമിനസ് ആസാദ് മൈതാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭാരത് ജെയിൻ ഭിക്ഷ യാചിക്കുന്നത്. കൈനിറയെ സമ്പത്തുണ്ടായിട്ടും ഭരത് ജെയിൻ മുംബൈയിലെ തെരുവുകളിൽ ഇപ്പോഴിം ഭിക്ഷാടനം തുടരുകയാണ്. 10-12 മണിക്കൂറിനുള്ളിൽ പ്രതിദിനം 2000-2500 രൂപ നേടുന്നു. പരേലിലെ ഡ്യൂപ്ലക്‌സ് വസതിയിലാണ് ഭരത് ജെയിനും കുടുംബവും താമസിക്കുന്നത്. കുട്ടികൾ കോൺവെന്റ് സ്കൂളിലാണ് പഠിക്കുന്നത്.  കുടുംബത്തിലെ മറ്റ് അംഗങ്ങൾസ്റ്റേഷനറി സ്റ്റോർ നടത്തുകയാണ്. മറ്റു വരുമാന മാർ​ഗങ്ങളും ഇവർക്കുണ്ട്.

Latest Videos

ഭിക്ഷാടനം അവസാനിപ്പിക്കാൻ കുടുംബം ഭരതിനോട് നിരന്തരം ഉപദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒരുക്കമല്ല. തനിക്ക് ജീവിതത്തിൽ എല്ലാമുണ്ടാക്കിത്തന്ന ഭിക്ഷാടനം ഉപേക്ഷിക്കില്ലെന്നാണ് ഇ‌യാൾ പറയുന്നത്. സാമ്പത്തിക പ്രയാസം കാരണം ഇയാൾക്ക് ഔപചാരിക വിദ്യാഭ്യാസം നേടാനായില്ല. ഭാര്യയും രണ്ട് ആൺമക്കളും സഹോദരനും പിതാവും അടങ്ങുന്നതാണ് കുടുംബം. 

click me!