ആട്ടത്തിനിടയിൽ ഓരോ മണിക്കൂറും അഞ്ചു മിനിറ്റ് ഇടവേള ലഭിച്ചിരുന്നു. ഊഞ്ഞാലാടുന്നതിനുള്ള ശക്തിക്കായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും എനർജി ഡ്രിംഗ്സ് കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ക്രൈസ്റ്റ് നഗര്‍: ഏറ്റവുമധികം സമയം ഊഞ്ഞാലാടി ഗിന്നസ് റിക്കാർഡിൽ ഇടം പിടിച്ചിരിക്കുകയാണ് ചാർലി ഒബ്രേയ്ൻ എന്ന ന്യൂസിലൻഡുകാരൻ. തുടർച്ചയായി 33 മണിക്കൂർ ഊഞ്ഞാലാടിയാണ് ഈ പതിനാറുകാരൻ റിക്കാർഡ് തന്റെ പേരിലാക്കിയത്. ഒരു രാത്രിയും രണ്ടു പകലുമാണ് ഈ പയ്യൻ തുടർച്ചയായി ഊഞ്ഞാലാടിയത്.
ആട്ടത്തിനിടയിൽ ഓരോ മണിക്കൂറും അഞ്ചു മിനിറ്റ് ഇടവേള ലഭിച്ചിരുന്നു. ഊഞ്ഞാലാടുന്നതിനുള്ള ശക്തിക്കായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുകയും എനർജി ഡ്രിംഗ്സ് കുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
undefined
തുടർച്ചയായി ചലിക്കുന്നതുമൂലമുള്ള അസ്വസ്ഥത ഒഴിവാക്കാനായി മരുന്ന് കഴിച്ചിരുന്നു. 2013ൽ ന്യൂസിലൻഡിൽതന്നെയുള്ള ഒരു സ്ത്രീ സ്ഥാപിച്ച 32 മണിക്കൂറിന്റെ റിക്കാർഡാണ് ഒബ്രേയ്ൻ തകർത്തത്. ഒബ്രെയ്ന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണ് ഊഞ്ഞാലാട്ടം.