പത്താംക്ലാസില്‍ പഠിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ക്ക് വാട്ട്സ്ആപ്പ് മെസേജ് അയച്ച് വിദ്യാര്‍ത്ഥി; വൈറലായി, കാരണം

By Web Team  |  First Published Jul 30, 2022, 2:13 PM IST

@famouspringroll എന്ന ട്വിറ്റര്‍ ഹാൻഡിലില്‍ നിന്നാണ് ഈ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തത്. ഈ ട്വിറ്റർ ഉപയോക്താവിന്‍റെ പത്താം ക്ലാസിലെ  ട്യൂഷൻ ടീച്ചറായ ആശയ്ക്കാണ് ഈ കുട്ടി സന്ദേശം അയച്ചത്. 


വിദ്യാര്‍ത്ഥികളോട് ഒരു അധ്യാപകന്‍ അല്ലെങ്കില്‍ അധ്യാപിക വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. ഒരു വാക്ക് ചിലപ്പോള്‍ വിദ്യാര്‍ത്ഥിയെ പ്രോത്സാഹിപ്പിച്ചേക്കാം, എന്നാല്‍ ചിലപ്പോള്‍ ആ വാക്കുകള്‍ വിദ്യാര്‍ത്ഥിയെ വേദനിപ്പിച്ചേക്കാം. പന്ത്രണ്ടാം ക്ലാസ് വിജയിച്ച ഒരു വിദ്യാര്‍ത്ഥി തന്‍റെ പഴയ ട്യൂഷന്‍ ടീച്ചര്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശം ഇത്തരത്തിലാണ് വൈറലാകുന്നത്.

@famouspringroll എന്ന ട്വിറ്റര്‍ ഹാൻഡിലില്‍ നിന്നാണ് ഈ വാട്ട്സ്ആപ്പ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് ട്വീറ്റ് ചെയ്തത്. ഈ ട്വിറ്റർ ഉപയോക്താവിന്‍റെ പത്താം ക്ലാസിലെ  ട്യൂഷൻ ടീച്ചറായ ആശയ്ക്കാണ് ഈ കുട്ടി സന്ദേശം അയച്ചത്. 

Latest Videos

undefined

ഇത് അശ മാമിന്‍റെ നമ്പര്‍ ആണോ എന്ന് ചോദിച്ചണ് സംഭാഷണം ആരംഭിക്കുന്നത്. അതേ എന്ന് പറഞ്ഞതോടെ. പഴയ സംഭവം കുട്ടി ഓര്‍മ്മിപ്പിക്കുന്നു. "രണ്ട് വർഷം മുമ്പ്, ഞാനും എന്റെ സുഹൃത്തും ഞങ്ങളുടെ ഫലം വന്ന ദിവസം ഞങ്ങളുടെ അധ്യാപകർക്ക് സന്ദേശം അയക്കാൻ തീരുമാനിച്ചു," എന്ന വാക്കുകളോടെയാണ് ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിദ്യാര്‍ത്ഥി ടീച്ചറോട് പറയുന്നത് ഇതാണ്...

ഹലോ മാഡം, ഞാൻ നിങ്ങളുടെ പത്താം ക്ലാസ് 2019-2020 ബാച്ചിലെ നിങ്ങളുടെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഈ സന്ദേശം അയയ്‌ക്കുന്നത് ഞാൻ വിജയിക്കില്ലെന്ന് നിങ്ങൾ എന്നോട് പറഞ്ഞതിനാലാണ്, ഞാന്‍ സ്‌കൂൾ പാസാകില്ലെന്നും ഇഷ്ടം പോലെ എന്തെങ്കിലും ചെയ്യാന്‍ നിങ്ങൾ എന്നോട് പറഞ്ഞു.സാധ്യമായ എല്ലാ തലങ്ങളും  നിങ്ങൾ എന്നെ തരംതാഴ്ത്തി. ഇന്ന് ഞാൻ എന്റെ 12-ാം ക്ലാസ്സ് നല്ല മാർക്കോടെ പാസായി, ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്ന യൂണിവേഴ്സിറ്റിയിൽ എനിക്ക് അഡ്മിഷന്‍ ലഭിച്ചു. ഞാൻ ചെയ്യാൻ ഉദ്ദേശിച്ച കോഴ്സും ചെയ്യുന്നു. ഇതൊരു നന്ദി സന്ദേശമല്ല, ഞാന്‍ നേടിയത് എന്താണെന്ന് നിങ്ങളെ അറിയിക്കാനാണ് ഈ സന്ദേശം. പ്രത്യേകിച്ച് നിങ്ങളുടെ സഹായം തേടുന്ന വിദ്യാർത്ഥികളോട് ദയ കാണിക്കാനെങ്കിലും ഇത് ഓര്‍ക്കുമല്ലോ.

Two years ago, me and my friend decided to text our teacher the day our results come out 😀 pic.twitter.com/iDUd6XyhZG

— famouspringroll (@hasmathaysha3)

എന്തായാലും ഈ പോസ്റ്റ് വൈറാലായി പലരും പല രീതിയിലാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചത്. പലരും ടീച്ചറെ ന്യായീകരിച്ച് രംഗത്ത് എത്തി. ടീച്ചര്‍ നല്ലതിന് വേണ്ടിയായിരിക്കാം പറഞ്ഞത് എന്നാണ് ചിലരുടെ വാദം. എന്നാല്‍ പഠിച്ച് ജയിച്ച് നല്‍കിയ മറുപടി ഗംഭീരമായി എന്നാണ് ഒരു വിഭാഗം പ്രതികരിച്ചത്. ചിലര്‍ ടീച്ചറെ അപമാനിക്കുന്നത് പോലെയായി പോയി പോസ്റ്റ് എന്ന് പറഞ്ഞാണ് ട്വീറ്റിനോട് പ്രതികരിച്ചത്. ഇതോടെ പോസ്റ്റ് ഇട്ട @famouspringroll എന്ന ഹാന്‍റില്‍ ഒരു വിശദീകരണ ട്വീറ്റ് ഇട്ടു. ഇ

അത് ഇങ്ങനെയായിരുന്നു, "മുകളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ടീച്ചറെ ഒരിടത്തും അപമാനിച്ചിട്ടില്ല. അവസാനം വരെ ഞാൻ അവരോട് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയത്, എന്തുതന്നെയായാലും ടീച്ചര്‍ എന്നെ പഠിപ്പിച്ച കാര്യങ്ങൾക്ക് ഞാൻ എപ്പോഴും കടപ്പാടുള്ളയാളായിരിക്കും"
 

Nowhere have I humiliated her in the message posted above. Till the very end I treated her with great respect and I will always be greatful for the stuff she has taught me, no matter what

— famouspringroll (@hasmathaysha3)

 'സൗജന്യസേവനത്തിന് ആളെ വേണം'; സര്‍ക്കാര്‍ പേജില്‍ പോസ്റ്റിട്ട് പുലിവാല്‍ പിടിച്ച് സര്‍ക്കാര്‍ ആശുപത്രി

'വിജയിയായി വിമല്‍ മടങ്ങട്ടെ' : ജയിച്ചു നേടിയ കപ്പ് ഒപ്പം അടക്കി സുഹൃത്തുക്കള്‍

click me!