റെയിൽപാലത്തിൽ സ്പൈഡർമാൻ കള്ളൻ, ഓടുന്ന ട്രെയിനിലെ യാത്രക്കാരന്റെ ഫോൺ മോഷ്ടിച്ചു - വീഡിയോ

By Web Team  |  First Published Jun 10, 2022, 5:08 PM IST

ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്ന യാത്രക്കാരനിൽ നിന്നാണ് ഫോൺ മോഷ്ടിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായി.


ദില്ലി: ബിഹാറിലെ ബെ​ഗുസാരായിൽ  ഓടുന്ന ട്രെയിനിലെ യാത്രക്കാരന്റെ കൈയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്ത് സ്പൈഡർമാൻ കള്ളൻ.  റെയിൽവേ പാളത്തിന്റെ റെയിലിംഗിൽ തൂങ്ങിക്കിടന്നാണ് സ്പൈഡർമാൻ കണക്കെ മോഷ്ടാവ് യാത്രക്കാരന്റെ മൊബൈൽ ഫോൺ കൈയിൽ നിന്ന് തട്ടിപ്പറിച്ചത്. ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്ന യാത്രക്കാരനിൽ നിന്നാണ് ഫോൺ മോഷ്ടിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായി. വീഡിയോയിൽ രണ്ട് യാത്രക്കാർ ഒരു ട്രെയിൻ കമ്പാർട്ടുമെന്റിന്റെ വാതിൽക്കൽ ഇരിക്കുന്നത് കാണാം. എന്നാൽ, പെട്ടെന്ന് ഒരാളുടെ കൈയിൽ നിന്ന് ഫോൺ അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായപ്പോഴേക്കും ഫോൺ മോഷ്ടാവിന്റെ കൈയിലെത്തിയിരുന്നു. 

 

Be Alert and stay Safe from these types of Incident.

Watch how in a blink of an eye a man looses his mobile phone due to lack of his Senses. this Live video was shot from a train at Begusarai in Bihar.pic.twitter.com/WfWX93t8GA

— Dalbir Singh (@DalbirSingh8765)

Latest Videos

undefined

 

 

ബൈക്കിൽനിന്ന് തെറിച്ച് വീണ് ദേഹത്ത് ബസ്സ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. കോഴിക്കോട് കുറ്റികാട്ടൂരിൽ വച്ചാണ് അപകടം നടന്നത്. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ്സ് കയറിയാണ് മരണം സംഭവിച്ചത്. കുറ്റിക്കാട്ടൂർ കനറാ ബാങ്കിന് സമീപമാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഷിബിൻ, ഷിബിന.

click me!