മഴ പോലെ നിലത്തേക്ക് വീണ് ചിലന്തികളും വലകളും, ദേശാടനത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍

By Web Team  |  First Published Oct 6, 2023, 12:30 PM IST

വല നെയ്ത് അതിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കാറ്റിനൊപ്പം സഞ്ചരിക്കുന്നതാണ് ഇവയുടെ കുടിയേറ്റ രീതി


കാലിഫോര്‍ണിയ: വെയില്‍ ആസ്വദിക്കാനായി വീടിന് പുറത്തേക്ക് ഇറങ്ങിയവരുടെ ദേഹത്തേക്ക് മഴ പോലെ ചിലന്തിയും വലകളും. ഭീതിയിലായി കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ കോസ്റ്റിലെ ആളുകള്‍. ചെറുചിലന്തികളും വലകളും മഴ പോലെ വീഴുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട്.

വായുവിലൂടെ ഒഴുകി പറക്കുകയും കെട്ടിടങ്ങളുടെ മുകളിലും ഭിത്തികളിലും ചിലന്തി വലകള്‍ കൊണ്ട് പൊതിയുകയും ചെയ്യുന്ന അപൂര്‍വ്വ സാഹചര്യമാണ് കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസമുണ്ടായതെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ മേഖലകളിലേക്ക് കുടിയേറുന്ന സ്വഭാവമുള്ള സില്‍ക്ക് ബേബി ചിലന്തികളുടെ വലകളാണ് വ്യാപകമായി മഴ പോലെ വീണതെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ഇവ സാധാരണ ഗതിയില്‍ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറ്റം നടത്തുമ്പോഴാണ് ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാവുക.

Latest Videos

undefined

വല നെയ്ത് അതിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കാറ്റിനൊപ്പം സഞ്ചരിക്കുന്നതാണ് ഇവയുടെ കുടിയേറ്റ രീതി. സാന്‍സ്ഫ്രാന്‍സിസ്കോ, സാന്‍ ജോസ്, ഡാന്‍വില്ലേ, ഗിലോറിയിലും സമാനമായ പ്രതിഭാസം കണ്ടതായാണ് മാധ്യമ വാര്‍ത്തകള്‍. ഭക്ഷണത്തിന് അതി രൂക്ഷമായ ക്ഷാമം നേരിടുന്ന സമയത്താണ് സാധാരണ ഗതിയില്‍ ഇവ ദേശാടനം നടത്താറെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!