മെയ് മാസം 13 തിങ്കളാഴ്ച പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഒരു ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനായി വാതിലിന് അടുത്ത് പോയതായിരുന്നു മുഹമ്മദ്...
കോട്ടയം: ബംഗലൂരൂ ബനസ്‌വാഡിക്കും യെശ്വന്ത്പൂരിനും ഇടയിലുള്ള ട്രെയിന്‍ യാത്രക്കിടെയുണ്ടായ യുവാവിന്‍റെ അനുഭവം വൈറലാകുന്നു. മുഹമ്മദ് എന്ന യാത്രികന്‍ സഞ്ചാരി ട്രാവല്‍ ഫോറം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. വാതിലിന് അടുത്ത് നിന്ന് യാത്ര ചെയ്യുമ്പോള്‍ നേരിട്ട ദുരനുഭവമാണിത്.
മെയ് മാസം 13 തിങ്കളാഴ്ച പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ഒരു ചിത്രം മൊബൈലില്‍ പകര്‍ത്തുന്നതിനായി വാതിലിന് അടുത്ത് പോയതായിരുന്നു മുഹമ്മദ്. ആ സമയത്ത് പുറത്തു നിന്ന് ഒരു സംഘം കുട്ടികള്‍ കയ്യില്‍ നീളമുള്ള കമ്പുകൊണ്ട് വീശി ഒരു അടി കിട്ടി. ഓടുന്ന ട്രെയിനിന്റെ ഡോറിനടുത്തു നിന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യവച്ച് ഒരു സംഘം കുട്ടികളായിരുന്നു ഈ ചെറിയ ആക്രമണത്തിന് പിന്നില്‍.
undefined
ഓടുന്ന ട്രെയിന്‍ ആയതുകൊണ്ട് തന്നെ കിട്ടുന്ന അവസരം മുതലാക്കി അവര്‍ പുറത്തു നിന്നു കമ്പ് ശക്തിയായി വീശുമ്പോള്‍ കയ്യിലോ ദേഹത്തോ ശക്തമായ അടിയില്‍ ഫോണ്‍ താഴേക്കു വീഴും, അതു അവര്‍ക്ക് വളരെ എളുപ്പം കൈക്കലാക്കാന്‍ ഉള്ള കുട്ടിക്കൂട്ടത്തിന്റെ തന്ത്രം. എന്നാല്‍ ജീവഹാനിപോലും സംഭവിക്കാവുന്ന കവര്‍ച്ച ശ്രമമാണ് ഇത്.
നിരവധിപ്പേരാണ് ഈ അനുഭവത്തിന് അടിയില്‍ കമന്‍റ് ചെയ്യുന്നത്. ഇത്തരം കൊള്ളകളില്‍ പൊലീസില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കേണ്ടെന്ന് ഒരു അനുഭവസ്ഥന്‍ തന്നെ കമന്‍റ് ഇട്ടിരിക്കുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |