ബയോമെട്രിക് ഉപകരണത്തിലെ യഥാർഥ പരീക്ഷാർഥിയുടെ വിരലടയാളവുമായി പൊരുത്തപ്പെടാത്തതോടെ അംഗ്രേസ് സിംഗ് കുടുങ്ങി.
ദില്ലി: ആൾമാറാട്ടം കാമുകിക്ക് പകരം പെൺവേഷം ധരിച്ച് പരീക്ഷയെഴുതാനുള്ള യുവാവിന്റെ നീക്കം പാളി. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 7ന് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് കോട്‌കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളിൽ വിവിധോദ്ദേശ്യ ആരോഗ്യ പ്രവർത്തകർക്കായി പരീക്ഷ നടത്തി. ജോലി കിട്ടാനായി കാമുകി പരംജിത് കൗറിന്റെ വേഷം ധരിച്ചാണ് ഫസിൽകയിൽ നിന്നുള്ള അംഗ്‌രേസ് സിംഗ് എത്തിയത്.
ചുവന്ന വളകൾ, ബിന്ദി, ലിപ്സ്റ്റിക്, ലേഡീസ് സ്യൂട്ട് എന്നിവയിൽ അണിഞ്ഞൊരുങ്ങി അംഗ്രേസ് സിംഗ് പരീക്ഷക്ക് തയ്യാറായി എത്തി. ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടെങ്കിലും ബയോമെട്രിക് കെണിയിൽ അംഗ്രേസ് സിംഗ് കുടുങ്ങി. വ്യാജ വോട്ടറും ആധാർ കാർഡും ഉപയോഗിച്ച് താൻ പരംജിത് കൗറാണെന്ന് തെളിയിക്കാൻ അംഗ്രേസ് സിംഗ്ബ ശ്രമിച്ചു.
undefined
Read More... അലക്കുന്നതിനിടെ മകൻ അടുത്തെത്തി കാൽവഴുതി കിണറ്റിൽ വീണു; രക്ഷിക്കാൻ അമ്മയും എടുത്തുചാടി, രണ്ടു മരണം
എന്നാൽ ബയോമെട്രിക് ഉപകരണത്തിലെ യഥാർഥ പരീക്ഷാർഥിയുടെ വിരലടയാളവുമായി പൊരുത്തപ്പെടാത്തതോടെ അംഗ്രേസ് സിംഗ് കുടുങ്ങി. തട്ടിപ്പ് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ അംഗ്രേസ് സിംഗിനെ പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് പരംജിത് കൗറിനെ പരീക്ഷയെഴുതാനും അനുവദിച്ചില്ല. അംഗരേസ് സിംഗിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.