ലളിതമായ ഒരു ഐഡിയ ആണ് സാർത്ഥക് പ്രയോഗിച്ചത്. യാത്രായ്ക്ക് ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെ അദ്ദേഹം അടുത്തുള്ള മാളായ റോയൽ ഹെറിറ്റേജിലേക്ക് പോയി.
ഒരു മെട്രോ നഗരത്തിൽ ജീവിക്കുമ്പോൾ, ഇടയ്ക്കിടെ അഭിമുഖീകരിക്കേണ്ട പ്രശ്നമാണ് യാത്രാ പ്രതിസന്ധി. വീട്ടിലേക്കുള്ള യാത്രയ്ക്കായി ഒരു ക്യാബിനോ ഓട്ടോറിക്ഷയോ കിട്ടാൻ ചിലപ്പോള്‍ ഏറെ പണിപ്പെടേണ്ടി വരും. ഇപ്പോള്‍ അത്തരമൊരു പ്രശ്നം നേരിട്ടപ്പോള്‍ ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസര്‍ ചെയ്ത കാര്യമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. പൂനെയിലാണ് സംഭവം. സാർത്ഥക് സച്ച്ദേവ എന്ന യുവാവിന്‍റെ ചെയ്തി കണ്ട് സകലരും മൂക്കത്ത് വിരല്‍ വച്ച് പോയ അവസ്ഥയാണ്.
ലളിതമായ ഒരു ഐഡിയ ആണ് സാർത്ഥക് പ്രയോഗിച്ചത്. യാത്രായ്ക്ക് ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെ അദ്ദേഹം അടുത്തുള്ള മാളായ റോയൽ ഹെറിറ്റേജിലേക്ക് പോയി. അവിടെയെത്തി തന്‍റെ വീട്ടിലേക്ക് സൊമാറ്റോ വഴി മക്‌ഡൊണാൾഡിൽ നിന്ന് കുറച്ച് ഭക്ഷണത്തിന് ഓർഡർ ചെയ്തു. ഓര്‍ഡര്‍ ലഭിച്ചതോടെ സ്വാഭാവികമായി ഓർഡർ എടുക്കാനായി വന്നു. ഓര്‍ഡര്‍ വാങ്ങി പോകുമ്പോള്‍ സാർത്ഥക് അസാധാരണമായ ഒരു അഭ്യർത്ഥനയുമായി ഡെലിവറി ബോയിലെ സമീപിക്കുകയായിരുന്നു.
undefined
ഈ ഭക്ഷണം താൻ തന്നെയാണ് ഓര്‍ഡര്‍ ചെയ്തതെന്നും തന്നെയും കൂടെ വീട്ടിലേക്ക് കൊണ്ട് പോകാമോയെന്നുമാണ് സാർത്ഥക് പറഞ്ഞത്. അപ്രതീക്ഷിത ചോദ്യം ആയിരുന്നെങ്കിലും ഡെലിവറി ബോയ് സാർത്ഥകിന്‍റെ ആവശ്യത്തോട് സമ്മതം മൂളി. വീട്ടിലേക്കുള്ള ഇരുവരുടയും യാത്രയുടെ വീഡിയോ സാര്‍ത്ഥക് പകര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ വീഡിയോ വൈറലാണ്.
അതേസമയം, സൊമാറ്റയ്ക്കും മക്ഡോണാൾഡിനും ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പിഴ ചുമത്തിയ വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. വെജിറ്റേറിയൻ ഭക്ഷണം ആവശ്യപ്പെട്ട ഉപഭോക്താവിന് അവർ തെറ്റായി നോൺ-വെജിറ്റേറിയൻ ഓർഡർ നൽകിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ഈ സംഭവം ഫുഡ് ഡെലിവറി മേഖലയിലെ കൃത്യതക്കുറവിനെയാണ് കാണിക്കുന്നതെന്ന് ഫോറം ചൂണ്ടിക്കാട്ടി.