കണ്ണൊന്ന് തെറ്റി, യന്ത്രക്കൈയ്ക്കൊപ്പം ചില്ല് പെട്ടിയിൽ കുടുങ്ങി 3 വയസുകാരൻ, ഒടുവിൽ...

By Web TeamFirst Published Feb 2, 2024, 11:02 AM IST
Highlights

പാവകളെ യന്ത്രകൈകൾ ഉപയോഗിച്ച് എടുക്കുന്ന സംവിധാനത്തിനുള്ളിലേക്കാണ് മൂന്ന് വയസുകാരൻ നുഴഞ്ഞ് കയറിയത്.

ക്വീൻസ്ലാന്‍ഡ്: സാധനങ്ങൾ വാങ്ങുന്നതിനിടെ പിതാവിന്റെ കണ്ണൊന്ന് തെറ്റി, സമ്മാനപ്പെട്ടിക്കുള്ളിൽ കുടുങ്ങി 3 വയസുകാരൻ. ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്‍ഡിലാണ് സംഭവം. മൂന്ന് വയസുകാരനായ ഈഥനാണ് പാവക്കുട്ടികളുടെ സമ്മാനപ്പെട്ടിക്കുള്ളിലേക്ക് നുഴഞ്ഞ് കയറിയത്. സാധനങ്ങളുടെ ബില്ല് നൽകി തിരിഞ്ഞ് നോക്കുമ്പോഴാണ് ഈഥന്റെ പിതാവ് മകനെ കാണാനില്ലെന്ന് മനസിലാക്കുന്നത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് മാളിലെ ഗെയിംസോണിലെ സമ്മാനപ്പെട്ടിക്കുള്ളിൽ കുടുങ്ങിയ നിലയിൽ മകനെ കണ്ടെത്തിയത്.

പാവകളെ യന്ത്രകൈകൾ ഉപയോഗിച്ച് എടുക്കുന്ന സംവിധാനത്തിനുള്ളിലേക്കാണ് മൂന്ന് വയസുകാരൻ നുഴഞ്ഞ് കയറിയത്. കുട്ടിയെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെയാണ് സ്ഥാപനം ഉടമകൾ പൊലീസ് സഹായം തേടിയത്. ക്വീൻസ്ലാൻഡിലെ കാപാലാബാ ഷോപ്പിംഗ് മാളിലാണ് സംഭവം. രാത്രി 7.15ഓടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പാവകൾക്കൊപ്പം കുടുങ്ങിയതോടെ ഭയന്നുവെങ്കിലും പൊലീസ് നിർദ്ദേശം അനുസരിച്ച് നീങ്ങാൻ മൂന്ന് വയസുകാരൻ കാണിച്ച ധൈര്യത്തെ പൊലീസുകാർ അഭിനന്ദിക്കുന്നത്.

Latest Videos

പാവകളിൽ ചവിട്ടി ചില്ല് കൊണ്ട് നിർമ്മിച്ച ബോക്സിന്റെ ഒരു വശത്തേക്ക് മൂന്ന് വയസുകാരൻ മാറിയതിന് പിന്നാലെ ഒരു ഭാഗത്തെ ചില്ല് പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. അരമണിക്കൂറോളം സമയം ചില്ല് പെട്ടിക്കുള്ളിൽ കുടുങ്ങിയ ശേഷമാണ് പൊലീസിന് കുട്ടിയെ രക്ഷിക്കാനായത്. ക്വീന്‍സ്ലാൻഡിലെ 21 ഓളം സ്ഥാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് മാളുടമകളുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!