മരത്തിന് പിന്നില്‍ നിന്ന് ക്യാമറയിലേക്ക് ഉറ്റ് നോക്കുന്നതും കാട്ടിലൂടെ ശാന്തനായി നടന്നുപോകുന്നതുമായ കരിമ്പുലിയുടെ ചിത്രമാണ് വീണ്ടും വൈറലായിരിക്കുന്നത്.
കബനി: ജംഗിള്‍ ബുക്കിലെ ബഗീരയാണോ ഇതെന്ന സംശയത്തോടെ വീണ്ടും വൈറലായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഷാസ് ജംഗിന്‍റെ ചിത്രങ്ങള്‍. കര്‍ണാടകയിലെ കബിനിയില്‍ നിന്ന് 2019ല്‍ ഷാസ് ജംഗ് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. മരത്തിന് പിന്നില്‍ നിന്ന് ക്യാമറയിലേക്ക് ഉറ്റ് നോക്കുന്നതും കാട്ടിലൂടെ ശാന്തനായി നടന്നുപോകുന്നതുമായ കരിമ്പുലിയുടെ ചിത്രമാണ് വീണ്ടും വൈറലായിരിക്കുന്നത്.
ഒറിജിനലാണോ എന്ന് സംശയം തോന്നുന്നതാണ് ചിത്രങ്ങള്‍ എന്നും ജംഗിള്‍ ബുക്കിലെ ബഗീര തന്നെയല്ലേ ഇതെന്നുമാണ് നിരവധിപ്പേരാണ് ചിത്രത്തോട് പ്രതികരിക്കുന്നത്. വന്യമൃഗങ്ങളുടെ വളരെ അടുത്തുള്ള നിരവധി ചിത്രങ്ങളാണ് ഷാസ് ജംഗ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുള്ളത്.
A black panther roaming in the jungles of Kabini, India. pic.twitter.com/UT8zodvv0m
— Earth (@earth)
കര്‍ണാടക വനത്തില്‍ നിന്നുള്ള വിവിധയിനം വന്യമൃഗങ്ങളുടെ ചിത്രവും ഇതിലുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് എര്‍ത്ത് പേജ് ഈ ചിത്രങ്ങള്‍ വീണ്ടും ഷെയര്‍ ചെയ്തത്. കബിനി വനത്തിലൂടെ നടന്ന് നീങ്ങുന്ന കരിമ്പുലി എന്ന കുറിപ്പോടെയാണ് എര്‍ത്ത് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്.