40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അജ്ഞാതനായ വ്യക്തി പണം വായുവിലേക്ക് വലിച്ചെറിയുന്നത് കാണാം. നാട്ടുകാര്‍ ആവേശത്തോടെ നോട്ടുകള്‍ ശേഖരിക്കുന്നതും വീഡിയോയിലുണ്ട്.
ജയ്പുര്‍: ലോകത്തെയാകെ ത്രസിപ്പിച്ച 'മണി ഹെയ്സ്റ്റ്' വെബ് സീരീസിലെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍ അരങ്ങേറിയത് നടുറോഡില്‍. ഒരാൾ കാറിന് മുകളിൽ നിൽക്കുകയും പൊതുജനങ്ങൾക്ക് നടുവിലേക്ക് കറൻസി നോട്ടുകൾ വാരിയെറുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ളത്.
40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അജ്ഞാതനായ വ്യക്തി പണം വായുവിലേക്ക് വലിച്ചെറിയുന്നത് കാണാം. നാട്ടുകാര്‍ ആവേശത്തോടെ നോട്ടുകള്‍ ശേഖരിക്കുന്നതും വീഡിയോയിലുണ്ട്. നാട്ടുകാര്‍ കൂടിയതോടെ പ്രദേശത്ത് ഗതാഗതം തടസപ്പെടുകയും ചെയ്തു. 'മണി ഹെയ്സ്റ്റ്' വെബ് സീരിസിലേതിന് സമാനമായി മാസ്ക്ക് ധരിച്ചാണ് ഒരാള്‍ നോട്ടുകള്‍ വാരിയെറിഞ്ഞത്. ഈ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ऐसा लगता है कि Money Heist का कोई सा charactor राजधानी जयपुर में आ गया है pic.twitter.com/8XWTZVvPkO
— राजस्थानी गलियारा (@rajgaliyara)
undefined
കർണാടകയിൽ ഫ്ലൈ ഓവറിന് മുകളിൽ നിന്ന കൊണ്ട് നോട്ടുകള്‍ താഴേക്ക് വലിച്ചെറിഞ്ഞ യുവാവിന്‍റെ വീഡിയോ മുമ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. കോട്ടും സ്യൂട്ടും ധരിച്ച് ബംഗളൂരുവിലെ തിരക്കുള്ള കെ ആർ മാർക്കറ്റ് ഫ്ലൈ ഓവറിന് മുകളിൽ നിന്നാണ് യുവാവ് പത്തു രൂപയുടെ നോട്ടുകൾ താഴേക്ക് വാരിയെറിഞ്ഞത്. ഇയാൾ നോട്ടുകൾ വലിച്ചെറിയാൻ തുടങ്ങിയതോടെ താഴെ ആളുകൾ കൂട്ടം കൂടി. പിന്നെ നോട്ടുകള്‍ പെറുക്കിയെടുക്കുന്നതിനുള്ള മത്സരമാണ് താഴെ കണ്ടത്.
ഇതോടെ ഫ്ലൈ ഓവറിന് മുകളിലും താഴെയും വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താഴേക്ക് എറിഞ്ഞ നോട്ടുകള്‍ കാറ്റത്ത് തിരികെ മേല്‍പ്പാലത്തിലേക്ക് വരുന്നുണ്ടായിരുന്നു. ആളുകൾ ഇവ ശേഖരിക്കാൻ നിർത്തിയതോടെ ഇരുചക്രവാഹനങ്ങൾ മേൽപ്പാലത്തിന്റെ വശങ്ങളിൽ നിരന്നു. സ്കൂട്ടറിലാണ് യുവാവ് മേല്‍പ്പാലത്തിലേക്ക് വന്നത്. തുടര്‍ന്ന് രണ്ട് വശത്തേക്കും നോട്ടുകള്‍ താഴേക്ക് പറത്തുകയായിരുന്നു. ഇതിന് ശേഷം സ്കൂട്ടറില്‍ തന്നെ മടങ്ങുകയും ചെയ്തു. മൂവായിരം രൂപയോളം ഫ്ലൈ ഓവറിന് മുകളിൽ നിന്ന കൊണ്ട് യുവാവ് താഴേക്ക് വലിച്ചെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകൾ വാഹനങ്ങള്‍ വരെ നിര്‍ത്തിയ ശേഷം യുവാവിനോട് പണം ചോദിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.