പോണ്‍ ശേഖരം നശിപ്പിച്ചു; അച്ഛനും അമ്മയ്ക്കും എതിരെ കേസുമായി മകന്‍

By Web Team  |  First Published Apr 15, 2019, 12:59 PM IST

പത്ത് മാസങ്ങള്‍ക്ക് മുന്‍പ് തന്‍റെ സമ്മതം ഇല്ലാതെ താനില്ലാത്ത സമയത്ത് മാതാപിതാക്കള്‍ വീട്ടിലെത്തുകയായിരുന്നു.


മിഷിഗന്‍: പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ക്കെതിരെ  കേസ് കൊടുത്തു മകന്‍.  20 ലക്ഷം രൂപയോളം വിലവരുന്ന പോണ്‍  ശേഖരം നശിപ്പിച്ചെന്നാണ് 40 വയസ്സുകാരനായ യു.എസ് സ്വദേശി മിഷിഗനിലെ ഫെഡറല്‍ കോടതിയില്‍ പരാതി നല്‍കിയത്. 2016-ല്‍ മാതാപിതാക്കളുമായി താന്‍ പിരിഞ്ഞു കഴിയുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു.

പത്ത് മാസങ്ങള്‍ക്ക് മുന്‍പ് തന്‍റെ സമ്മതം ഇല്ലാതെ താനില്ലാത്ത സമയത്ത് മാതാപിതാക്കള്‍ വീട്ടിലെത്തുകയായിരുന്നു. താന്‍ 20 വര്‍ഷത്തോളമായി 12 പെട്ടികളിലായി സൂക്ഷിച്ച പോണ്‍ സിനിമകളുടെയും മാസികളുടെയും ശേഖരം ഇവര്‍ തീവച്ച് നശിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. 
മാതാപിതാക്കള്‍ക്കെതിരെ മകന്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. 

Latest Videos

എന്നാല്‍ പ്രോസിക്യൂട്ടര്‍ ഇടപെട്ട് കേസെടുക്കാന്‍ വിസമ്മതം അറിയിച്ചിരുന്നു. ഇത് നശിപ്പിച്ചതിലൂടെ നിന്‍റെ ജീവിതം രക്ഷിച്ചു, വലിയ കാര്യമാണ് ഇതെന്നും, പോണ്‍ നിന്നെ കോക്കെയ്ന്‍ പോലെ പിടികൂടിയെന്നും പറയുന്ന  അച്ഛന്റെ ഇമെയില്‍ സന്ദേശം തെളിവായി നല്‍കിയാണ് മകന്‍റെ പരാതി. മാതാപിതാക്കളില്‍ നിന്നും 60 ലക്ഷം രൂപയ്ക്ക് അടുത്ത  നഷ്ടപരിഹാരവും മകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോണ്‍ മാസികകളും ടേപ്പുകളും വിറ്റ സംഭവത്തില്‍ ആരോപണ വിധേയനാണ് മകന്‍

click me!