'മാലാഖയെപോലെ ചിരിച്ച് ബാഗുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം, പണം കൊണ്ട് വാങ്ങാൻ കഴിയുന്നതിനേക്കാൾ വിലയേറിയത്'

By Web Team  |  First Published Apr 6, 2024, 9:43 AM IST

യാത്ര ചെയ്യവേ ഡ്രൈവര്‍ക്ക് രണ്ടോ മൂന്നോ കോള്‍ ലഭിച്ചു. എന്നാല്‍, അദ്ദേഹം അത് കോൾ എടുത്തില്ല. തുടര്‍ന്ന് താൻ നിര്‍ബന്ധിച്ചതോടെയാണ് കോൾ എടുത്തത്. ഫോണില്‍ അദ്ദേഹത്തിന്‍റെ മകളാണ് വിളിച്ചത്


സന്തോഷം നൽകുന്ന എന്തെല്ലാം വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? നമ്മുടെ ഓരോ ദിവസവും കൂടുതൽ മനോഹരമാക്കുന്നതിൽ ഇത്തരം ചിത്രങ്ങള്‍ക്കും വീഡിയോകൾക്ക് വലിയ പങ്കുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. യൂബര്‍ ടാക്സില്‍ യാത്ര ചെയ്തപ്പോഴുണ്ടായ കാര്യങ്ങളെ കുറിച്ച് കിരണ്‍ വെര്‍മ്മ എന്നയാളാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

യാത്ര ചെയ്യവേ ഡ്രൈവര്‍ക്ക് രണ്ടോ മൂന്നോ കോള്‍ ലഭിച്ചു. എന്നാല്‍, അദ്ദേഹം അത് കോൾ എടുത്തില്ല. തുടര്‍ന്ന് താൻ നിര്‍ബന്ധിച്ചതോടെയാണ് കോൾ എടുത്തത്. ഫോണില്‍ അദ്ദേഹത്തിന്‍റെ മകളാണ് വിളിച്ചത്. ഫോണില്‍ കൂടെ ഒരു പുതിയ സ്കൂള്‍ ബാഗ് വാങ്ങി തരാമോയെന്ന് മകള്‍ ചോദിക്കുന്നത് തനിക്കും കേള്‍ക്കാമായിരുന്നു. ഫോണ്‍ അമ്മയ്ക്ക് കൊടുക്കാൻ ഡ്രൈവര്‍ മകളോട് പറഞ്ഞു. കുറച്ച് പണം സേവ് ഞാൻ ശ്രമിക്കുകയാണ്.

Latest Videos

undefined

അടുത്ത 2-3 ദിവസത്തിനുള്ളിൽ ഒരു പുതിയ ബാഗ് വാങ്ങാൻ കഴിയില്ല. അടുത്തിടെ മകൾക്ക് പുസ്തകങ്ങൾ വാങ്ങി. കൂടാതെ പ്രതിമാസ ബില്ലുകൾ അടയ്‌ക്കേണ്ടതുണ്ട് എന്നാണ് ഡ്രൈവര്‍ ഭാര്യയോട് ഫോണില്‍ പറഞ്ഞത്. ഇങ്ങനെ ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കെ താൻ ഡ്രോപ് ലൊക്കേഷൻ മാറ്റിയെന്ന് കിരണ്‍ കുറിച്ചു. തുടര്‍ന്ന് ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഡ്രൈവറോട് തന്‍റെയൊപ്പം വരാൻ പറഞ്ഞു. അദ്ദേഹം ചോദ്യം ഒന്നും കൂടാതെ തന്നെ തനിക്കൊപ്പം വന്നു.

ബാഗ് സ്റ്റോറില്‍ എത്തിയ ഒരു സ്കൂള്‍ ബാഗ് അപ്പോള്‍ തന്നെ വാങ്ങി. അത്  അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. തന്‍റെ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ഭാര്യയുടെ അക്കൗണ്ടില്‍ നിന്നാണ് പേയ്മെന്‍റ് നടത്തിയത്. നന്ദി പറഞ്ഞ് അദ്ദേഹം പോകുമ്പോള്‍ തന്‍റെ നമ്പറും വാങ്ങിയിരുന്നു. ഒരു മണിക്കൂറിന് ശേഷം സ്കൂള്‍ ബാഗുമായി ഒരു മാലാഖയെ പോലെ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന മകളുടെ ചിത്രം അദ്ദേഹം അയച്ചു തന്നുവെന്നും കിരണ്‍ കുറിച്ചു.  പണം കൊണ്ട് വാങ്ങാൻ കഴിയുന്നതിനേക്കാൾ വിലയേറിയതായിരുന്നു ഈ ചിത്രമെന്നും കിരണ്‍ ഫേസ്ബുക്കില്‍ എഴുതി. 

സീറ്റ് കിട്ടിയില്ല, 130 കീ.മി വേഗത്തിൽ പായുന്ന ട്രെയിൻ; റെയിൽവെയെ മുൾമുനയിൽ നിർത്തി യുവാവിന്‍റെ സാഹസിക യാത്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

tags
click me!