കഴിഞ്ഞ ദിവസം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം 37 ഡോളർ നൽകാതെ ഹൃദയാഘാതം അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.
ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ബില്ലടയ്ക്കാതെ രക്ഷപ്പെടാൻ ഹൃദയാഘാതം അഭിനയിക്കുന്ന 50കാരൻ ഒടുവിൽ പൊലീസ് പിടിയിൽ. സ്പെയിനിലെ ബ്ലാങ്കയിലാണ് സംഭവം. ഇരുപതിലേറെ റെസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഇയാൾ ഹൃദയാഘാതം അഭിനയിക്കുകയും പണം നൽകാതെ രക്ഷപ്പെടുകയും ചെയ്തെന്ന് ഡെയ്‌ലി ലൗഡ് റിപ്പോർട്ട് ചെയ്തു. മുന്നറിയിപ്പായി ബ്ലാങ്ക മേഖലയിലെ റെസ്റ്റോറന്റുകളിൽ ഇയാളുടെ ഫോട്ടോയും പ്രദർശിപ്പിച്ചു.
ഇയാൾ 20 ലധികം റെസ്റ്റോറന്റുകളെ ഈ വിധം പറ്റിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ ദിവസം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം 37 ഡോളർ നൽകാതെ ഹൃദയാഘാതം അഭിനയിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഭക്ഷണശാലകളിൽ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്യും. ഭക്ഷണം കഴിച്ച്, ബില്ല് നൽകുമ്പോൾ, നെഞ്ചിൽ പിടിച്ച് തളർന്ന് തറയിൽ വീഴുകയും ഹൃദയാഘാതമാണെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുകയും ചെയ്യും.
undefined
Read More... ഇന്‍സുലിന്‍ ആയുധമാക്കി, വിവിധ വയോജനകേന്ദ്രത്തില്‍ നഴ്സ് കൊലപ്പെടുത്തിയത് 19 പേരെ
മിക്ക റസ്റ്റോറന്റുകളിലും ഇയാളുടെ നമ്പർ വിജയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം റസ്റ്റോറന്റ് മാനേജർ പൊലീസിനെ അറിയിച്ചതോടെ ഇയാളുടെ തന്ത്രം പാളി. പൊലീസെത്തി ഇയാൾ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ എല്ലാം സമ്മതിച്ചു.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പണമടക്കാതെ മുങ്ങിയതിന് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ചെറിയ തുകയായതിനാൽ കേസ് ചാർജ് ചെയ്തിരുന്നില്ല. എന്നാൽ ഈ സമയം, ഇത്തവണ നിരവധി റസ്റ്റോറന്റ് ഉടമകൾ സംഘടിച്ച് സംയുക്ത പരാതി ഫയൽ ചെയ്യാൻ തീരുമാനിച്ചു. കുറ്റം തെളിഞ്ഞാൽ ഇയാൾക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.