ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ചെയ്ത യുവാവ്, കാരണം പറഞ്ഞതിങ്ങനെ; കമന്‍റുകളിൽ നിറഞ്ഞ് കളിയാക്കലും പരിഹാസവും

By Web TeamFirst Published Jul 3, 2024, 9:06 PM IST
Highlights

യുവാവ് സ്റ്റുഡിയോയിലേക്ക് എത്തി റിസപ്ഷനിസ്റ്റിനോട് ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ആയി ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചന്ദ്രിക് ദീക്ഷിത് തന്‍റെ ഗുരു ആണെന്നാണ് യുവാവ് പറഞ്ഞത്

മുംബൈ: 'വട പാവ് ഗേൾ' എന്ന് പേരിൽ രാജ്യമാകെ വൈറായ ചന്ദ്രിക ദീക്ഷിതിന്‍റെ മുഖം കൈയിൽ ടാറ്റൂ ചെയ്തിന് പിന്നാലെ ട്രോളുകൾ നേരിട്ട് യുവാവ്. നവി മുംബൈയിലെ ഒരു ടാറ്റൂ സ്റ്റുഡിയോയുടെ ഉടമ മഹേഷ് ചവാൻ ആണ് യുവാവ് ടാറ്റൂ ചെയ്യുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തത്. 'വട പാവ് ഗേളി'ന്‍റെ മുഖം കൈയില്‍ ടാറ്റൂ ആയി കുത്തുന്നത് വീഡിയോയിൽ കാണാം. 

യുവാവ് സ്റ്റുഡിയോയിലേക്ക് എത്തി റിസപ്ഷനിസ്റ്റിനോട് ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ആയി ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചന്ദ്രിക് ദീക്ഷിത് തന്‍റെ ഗുരു ആണെന്നാണ് യുവാവ് പറഞ്ഞത്. അതുകൊണ്ട് ഒരിക്കലും മായാത്ത രീതിയില്‍ ചന്ദ്രികയുടെ മുഖം പച്ചകുത്താൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞു. ഇത് കേട്ട് ഞെട്ടി മഹേഷ് യുവാവിനോട് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു. ആറുമാസം മുമ്പ് താൻ തൊഴിൽരഹിതനായിരുന്നപ്പോൾ ചന്ദ്രികയാണ് തനിക്ക് പ്രചോദനം നൽകിയതെന്നായിരുന്നു യുവാവിന്‍റെ മറുപടി.

Latest Videos

ചന്ദ്രികയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവാവ് വട പാവ് സ്റ്റാളും ആരംഭിച്ചിരുന്നു. അതേസമയം, വൈറലായതിന് പിന്നാലെ ചന്ദ്രിക ചില വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ചന്ദ്രികയെ പിടികൂടി പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന വീഡിയോ സോഷ്യ ല്‍മീഡിയയില്‍ വൈറലായിരുന്നു. അനുമതിയില്ലാതെയാണ് ചന്ദ്രിക സ്റ്റാള്‍ നടത്തുന്നത്. സോഷ്യല്‍മീഡിയകളില്‍ വൈറലായതോടെ നിരവധി പേരാണ് വട പാവ് കഴിക്കാനായി സ്ഥലത്ത് എത്തി. ഇതോടെ പ്രദേശത്ത് ഗതാഗത തടസം രൂക്ഷമായി. ഗതാഗതക്കുരുക്കിനെ കുറിച്ച് നാട്ടുകാരും പരാതി ഉന്നയിച്ചതോടെയാണ് വിഷയത്തില്‍ ഇടപെട്ടത് എന്നായിരുന്നു പൊലീസ് വിശദീകരണം.

 

അതേസമയം, ഇപ്പോള്‍ ബിഗ് ബോസ് ഒടിടി മൂന്നാം സീസണില്‍ മത്സരിക്കുകയാണ് ചന്ദ്രിക. വൈറൽ ആയത് മാത്രമാണ് ആളുകൾ കാണുന്നത്. പക്ഷേ 27 വർഷമായി ജോലി ചെയ്യുന്നു. ഭക്ഷണത്തിനുപോലും പണമില്ലാതെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു - ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് ചന്ദ്രിക പറഞ്ഞത് ഇങ്ങനയൊണ്. ബിഗ് ബോസില്‍ ചന്ദ്രിക തന്നെ വിജയിക്കുമെന്നാണ് ടാറ്റു കുത്തിയ യുവാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. 

പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!