ഡോക്ടര്‍മാരെ സംബന്ധിച്ച് ഇത് ഒരു അസാധാരണ സംഭവമല്ലെന്നും പാമ്പുകടിയേറ്റ് ചികിത്സയ്‌ക്കെത്തുന്ന ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം പേരും ഇത്തരത്തില്‍ ചത്ത പാമ്പിനെയും കൊണ്ടുവരാറുണ്ടെന്നും ഡോക്ടർ രാം സിങ് പറഞ്ഞു.
ചണ്ഡീഗഡ്: കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിൽ ചികിത്സ തേടിയ മധ്യവയസ്കന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചണ്ഡീഗഡിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.
കല്‍ക്കയില്‍ നിന്നും എത്തിയ രോഗി, ഒരു ചത്ത പാമ്പിനെയും ഒപ്പം കരുതിയിട്ടുണ്ടായിരുന്നെന്നും ആശുപത്രിയിലെ ഗേറ്റ് കഴിഞ്ഞിട്ടും അയാള്‍ അതിനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ലെന്നും ആശുപത്രിയുടെ ഡയറക്ടറും പ്രിന്‍സിപ്പാളുമായ ഡോക്ടർ ബിഎസ് ചവാന്‍ പറഞ്ഞു.
undefined
ഡോക്ടര്‍മാരെ സംബന്ധിച്ച് ഇത് ഒരു അസാധാരണ സംഭവമല്ലെന്നും പാമ്പുകടിയേറ്റ് ചികിത്സയ്‌ക്കെത്തുന്ന ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം പേരും ഇത്തരത്തില്‍ ചത്ത പാമ്പിനെയും കൊണ്ടുവരാറുണ്ടെന്നും ഡോക്ടർ രാം സിങ് പറഞ്ഞു. കടിച്ച പാമ്പ് ഏതാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവശനായി സ്ട്രക്ചറിൽ കിടക്കുമ്പോഴും അയാളുടെ കയ്യിൽ പാമ്പിരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഒരേ സമയം ആകാംഷയോടും അമ്പരപ്പോടുമാണ് പാമ്പിനെയും കൊണ്ടുവന്ന ഇയാളെ ആശുപത്രിയിലുണ്ടായിരുന്ന ആളുകൾ കണ്ടത്. ആശുപത്രിയിൽ ഉണ്ടായിരുന്ന ആരോ സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.