ചുറ്റികകൊണ്ട് ഇടിച്ചാലും പൊട്ടാത്ത മുട്ട, ഇഷ്ടികപോലെ ജ്യൂസ്; കൊടും തണുപ്പിലെ ജീവിതം പറഞ്ഞ് പട്ടാളക്കാർ

By Web Team  |  First Published Jun 9, 2019, 11:49 AM IST

കടുത്ത തണുപ്പില്‍ വെള്ളവും ഭക്ഷണവും തണുത്തുറച്ചുപ്പോയതിന്റെ ദൃശ്യങ്ങളാണ്  സിയാച്ചിനില്‍ ജീവിക്കുന്ന ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖാ സൈനികർ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. 


ദില്ലി: മൈനസ് 60 ഡി​ഗ്രി തണുപ്പിൽ കഴിയേണ്ടി വരുന്ന ഇന്ത്യൻ പട്ടാളക്കാരുടെ അവസ്ഥ കാണിക്കുന്നൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കടുത്ത തണുപ്പില്‍ വെള്ളവും ഭക്ഷണവും തണുത്തുറച്ചുപ്പോയതിന്റെ ദൃശ്യങ്ങളാണ്  സിയാച്ചിനില്‍ ജീവിക്കുന്ന ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖാ സൈനികർ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. 

തണുത്തുറഞ്ഞ് കട്ടയായ അവസ്ഥയിലുള്ള പാക്ക് ചെയ്ത ജ്യൂസ്‌, മുട്ട, പച്ചക്കറികള്‍ തുടങ്ങിയവ പൊട്ടിക്കാൻ ശ്രമിക്കുകയാണ് മൂന്ന് ഇന്ത്യൻ പട്ടാളക്കാർ. ഇഷ്ടിക പോലെ ഉറഞ്ഞ് കട്ടിയായ അവസ്ഥയിലാണ് ജ്യൂസ്. മുട്ടയും പട്ടക്കറികളുമൊക്കെ അങ്ങനെതന്നെ. ചുറ്റിക ഉപയോഗിച്ച് ഇടിച്ചാലും പൊട്ടാത്ത രീതിയില്‍ ഇവയെല്ലാം ഉറച്ചിരിക്കുകയാണ്. ചുമരിലെറിഞ്ഞ് പൊട്ടിക്കാൻ ശ്രമിച്ചിട്ട് പോലും മുട്ട പൊട്ടുന്നില്ല. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും അസാധാരണമായ വിധത്തില്‍ ഉറഞ്ഞ് കട്ടിയായ അവസ്ഥയിലാണ്. ചുറ്റിക കൊണ്ട് ഇടിച്ചിട്ടും തക്കാളിക്കൊന്നും ഒരു കുലുക്കവുമില്ല. 

Latest Videos

undefined

അന്തരീക്ഷ താപനില മൈനസ് 70 ഡിഗ്രിവരെ ആവാറുണ്ടെന്നും ഇവിടത്തെ ജീവിതം നരകതുല്യമാണെന്നും വീഡിയോയിലെ പട്ടാളക്കാരിലൊരാള്‍ പറയുന്നു. നിങ്ങൾ ചിന്തിക്കുന്നതിനെക്കാളും കഠിനമാണ് സിയാച്ചിനിലെ ജീവിതം. താപനില മൈനസ് 70 മൈനസ് 30-40 ആകുമ്പോൾ ചോറും പരിപ്പ് കറിയും ഉണ്ടാക്കാൻ പോലും തങ്ങൾ വളരെയധികം ബുദ്ധിമുട്ടുമെന്നും പട്ടാളക്കാർ പറയുന്നു.   
 

click me!