തളത്തില്‍ ദിനേശനെയും ശോഭയെയും സാക്ഷിയാക്കി പൊലീസ് പറയുന്നു, ഇക്കാര്യം ശ്രദ്ധിക്കുക

By Web Team  |  First Published May 8, 2019, 6:42 PM IST

വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ക്ഷമ പറഞ്ഞാല്‍ നഷ്ടപ്പെട്ട പങ്കാളിയെ തിരികെ ലഭിക്കില്ലെന്നുമാണ് ബോധവത്ക്കരണത്തിലെ സന്ദേശം.


തിരുവനന്തപുരം: ഗൗരവമുള്ള വിഷയങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജിന് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്. ചിരിയിലൂടെ ചിന്തിപ്പിക്കുന്ന കേരള പൊലീസ് വ്യത്യസ്തമായൊരു പ്രചാരണവുമായി വീണ്ടും കൈയ്യടി നേടുകയാണ്. മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ ഒരു രംഗമാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിന് എതിരെയുള്ള പ്രചാരണത്തിനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്.  ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയുമാണ് കേരള പൊലീസിന്‍റെ ട്രാഫിക് ബോധവത്ക്കരണത്തിലെ താരങ്ങള്‍. 

വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ക്ഷമ പറഞ്ഞാല്‍ നഷ്ടപ്പെട്ട പങ്കാളിയെ തിരികെ ലഭിക്കില്ലെന്നുമാണ് ബോധവത്ക്കരണത്തിലെ സന്ദേശം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സന്ദേശത്തിന് അനുകൂല കമന്‍റുകളുമായി സമൂഹമാധ്യമ ഉപഭോക്താക്കളും രംഗത്തെത്തിയതോടെ കേരള പൊലീസ് വീണ്ടും താരമായി. 

Latest Videos

"Sorry" will not bring your partner back in life. Drive Safe, Stay Alive. pic.twitter.com/tTzSCblZCM

— Kerala Police (@TheKeralaPolice)
click me!