വാഹനം നിർത്തി ചായ കുടിക്കുന്ന പൊലീസുകാരുടെ അടുത്തേക്ക് ആദ്യം കുട്ടി എത്തുന്നതും ആശങ്കയോടെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
കാസർകോട്: കുട്ടികളെ പേടിപ്പിക്കാൻ മിക്ക അമ്മമാരും പയറ്റുന്ന ഒന്നാണ് ദേ പൊലീസ് വരും, പിടിച്ച് കൊണ്ടു പോകും എന്ന്. പൊലീസ് പേടിയിൽ അനുസരണ കാട്ടി നല്ല കുട്ടികളാകുന്ന കുഞ്ഞുങ്ങളുമുണ്ട്. എന്നാൽ ഞങ്ങളങ്ങനെ പേടിപ്പിക്കുന്ന ആളുകളല്ലെന്നാണ് ഈ പൊലീസുകാർ പറയുന്നത്. ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തെയും ഉദ്യോഗസ്ഥരെയും കണ്ട് കൗതുകത്തോടെ അടുത്ത് വന്ന കുട്ടിയെ ലാളിക്കുന്ന പൊലീസുകാരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കാഞ്ഞങ്ങാട് ട്രാഫിക് മൊബൈൽ ടീം ഡ്യൂട്ടിക്കിടെ പോലീസ് വാഹനത്തെയും ഉദ്യോഗസ്ഥരെയും കണ്ട് കൗതുകത്തോടെ അടുത്ത് വന്ന കുട്ടിയെ കളിപ്പിക്കുന്നതും ജീപ്പിൽ കയറ്റി ഹാപ്പിയാക്കുന്നതിന്‍റെയും വീഡിയോ കേരള പൊലീസ് തങ്ങളുടെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിട്ടുണ്ട്. വാഹനം നിർത്തി ചായ കുടിക്കുന്ന പൊലീസുകാരുടെ അടുത്തേക്ക് ആദ്യം കുട്ടി എത്തുന്നതും ആശങ്കയോടെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.
undefined
ആദ്യം പൊലീസ് വാഹനത്തിന്‍റെ മുന്നിലെ ഡോറിലെത്തിയ കുട്ടിയെ എസ്ഐ അടക്കമുള്ളവർ അടുത്ത് വിളിച്ച് പേടി മാറ്റി. കളിപ്പിക്കാനായി വയർലെസ് സെറ്റ് കാണിച്ച് എസ്ഐ കുട്ടിയെ അടുത്ത് വിളിച്ചു. ആദ്യത്തെ പേടി മാറിയതോടെ കുട്ടിയും കൂളായി, പിന്നെ പൊലീസ് ജീപ്പിൽ കയറണമെന്നായി. കുട്ടിയെ ജീപ്പിലേക്ക് കയറ്റി ആഗ്രഹം സാധിച്ച് പൊലീസുകാരും കൂടെ കൂടി. ആശങ്കയോടെ വന്ന ബാലൻ ഒടുവിൽ ഹാപ്പിയായി ചിരിച്ചാണ് പൊലീസുകാർക്ക് ടാറ്റ കൊടുത്ത് മടങ്ങിയത്. ഇത് താൻഡാ കേരള പൊലീസ്, ഇത് ആവണമെടാ കേരള പൊലീസ് എന്നാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്‍റുകള്‍.
കേരള പൊലീസ് പങ്കുവെച്ച വീഡിയോ കാണാം