രാഷ്ട്രപതി ഭവനിരിക്കുന്ന പ്രദേശത്ത് പുലി എത്താൻ ഒരു സാധ്യതയുമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൂച്ചയേക്കാൾ വലുപ്പം ദൃശ്യങ്ങളിലെ ജീവിക്ക് ഉണ്ടെന്നാണ് ഇപ്പോഴും സോഷ്യൽ മീഡയയിൽ ചിലർ വാദിക്കുന്നത്.
ദില്ലി: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ, രാഷ്ട്രപതിഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി കടന്നു പോകുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇത് പുള്ളിപ്പുലിയാണെന്നാണ് ആദ്യം പ്രചരിച്ചത്.
രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന 321 ഏക്കറിൽ വന മേഖലയും ഉള്ളതിനാൽ ചിലരൊക്കെ ഇത് വിശ്വസിക്കുകയും ചെയ്തു. ഒടുവിൽ, ദില്ലി പൊലീസ് അന്വേഷിച്ച് ആ ജീവി ഏതാണെന്ന് കണ്ടെത്തി. പൂച്ചയെ ആണ് എല്ലാവരും പുള്ളിപ്പുലിയെന്ന് തെറ്റിദ്ധരിച്ചതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് സംശയിക്കുന്ന ഒരു മൃഗം കടന്നു പോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള എംപി, ദുർഗാ ദാസ് ഉയ്കെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടുമ്പോഴായിരുന്നു സംഭവം. വേദിക്ക് പിന്നിലൂടെ പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന ഒരു മൃഗം നടന്ന് പോകുന്നത് വീഡിയോയിൽ കാണാം.
undefined
പിറകിലെ കോണിപ്പടിയിൽ അജ്ഞാത മൃഗം ചുറ്റിപ്പറ്റി നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇത് പുള്ളിപ്പുലിയാണെന്നായിരുന്നു പ്രചാരണം. രാഷ്ട്രപതി ഭവനിരിക്കുന്ന റെയ്സീന കുന്നിനോട് ചുറ്റപ്പെട്ട് വന പ്രദേശമാണ്. അതിനാൽ വീഡിയോയിൽ കാണുന്നത് പുള്ളിപ്പുലിയോ കാട്ടുപൂച്ചയോ ആകാമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വാദം. എന്നാൽ ആ വാദം തെറ്റാണെന്നും അത് പൂച്ചയാണെന്നുമാണ് ദില്ലി പൊലീസ് തറപ്പിച്ച് പറയുന്നത്. രാഷ്ട്രപതി ഭവനിരിക്കുന്ന പ്രദേശത്ത് പുലി എത്താൻ ഒരു സാധ്യതയുമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൂച്ചയേക്കാൾ വലുപ്പം ദൃശ്യങ്ങളിലെ ജീവിക്ക് ഉണ്ടെന്നാണ് ഇപ്പോഴും സോഷ്യൽ മീഡയയിൽ ചിലർ വാദിക്കുന്നത്.
Read More :