പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തി; ഇറാനിയന്‍ ദമ്പതികള്‍ അറസ്റ്റില്‍

By Web Team  |  First Published Mar 12, 2019, 2:28 PM IST

പൊതുയിടത്ത് പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് ഇറാനിയന്‍ ദമ്പതികള്‍ അറസ്റ്റില്‍. 


ടെഹ്റാന്‍: പൊതുയിടത്ത് പരസ്യമായി വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് ഇറാനിയന്‍ ദമ്പതികള്‍ അറസ്റ്റില്‍.  വിവാഹ അഭ്യര്‍ത്ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 

പൊതുജന മധ്യത്തില്‍ ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന കാരണത്താലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇറാനിയന്‍ നഗരമായ അറാഖിലെ ഒരു മാളില്‍ വെച്ചാണ് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. വിവാഹ അഭ്യര്‍ത്ഥന യുവതി സ്വീകരിച്ചതും യുവാവ് വിരലില്‍ മോതിരം അണിയിക്കുന്നതും വീഡിയോയില്‍ കാണാം. ഷറവന്ദ് ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 

📹 Man publicly proposes to woman at shopping mall in Arak, central
Both arrested for "marriage proposal in contradiction to islamic rituals... based on decadent Western culture," then released on bail pic.twitter.com/eKdlNX9Bte

— Sobhan Hassanvand (@Hassanvand)

Latest Videos

click me!