ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, മിക്ക സമയവും അമ്മയോട് ഫോണിൽ സംസാരം, വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ്

By Web Team  |  First Published Sep 16, 2023, 11:12 AM IST

വീട്ട് ജോലികള്‍ സ്ത്രീകളുടേത് മാത്രമാണെന്ന് വാദിക്കുന്നത് പ്രാകൃത മനോഭാവമെന്ന് കോടതി. ഹര്‍ജി തള്ളിയതിനൊപ്പം പരാതിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് മുംബൈ ഹൈക്കോടതി


മുംബൈ: ഭാര്യ മുഴുവന്‍ സമയം ഫോണില്‍ തന്നെ വീട്ടുജോലി തീരുന്നില്ല വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി യുവാവ്. വിവാഹം കഴിഞ്ഞ് 13ാം വര്‍ഷമാണ് മുംബൈ സ്വദേശിയായ 35കാരന്‍ കോടതിയില്‍ വിവാഹ മോചന ഹര്‍ജിയുമായി എത്തിയത്. 2018ല്‍ കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെയാണ് യുവാവ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ദിവസത്തിന്റെ ഏറിയ പങ്കും ഭാര്യയുടെ അമ്മയുമായി ഫോണില്‍ സമയം കളയുകയാണെന്നും അതിനാല്‍ വീട്ട് ജോലികള്‍ തീരാറില്ല. മിക്ക ദിവസവും ഭക്ഷണം പോലും കഴിക്കാതെ ജോലിക്ക് പോവേണ്ട സ്ഥിതി നേരിടേണ്ടി വരുന്നുവെന്നും കാണിച്ചായിരുന്നു യുവാവിന്റെ പരാതി.

വിവാഹ ബന്ധത്തിലെ ക്രൂരതയെന്ന വിശേഷണത്തോടെയായിരുന്നു യുവാവിന്റെ ഹര്‍ജി. എന്നാല്‍ ഓഫീസ് ജോലി കഴിഞ്ഞ് വന്ന ശേഷം വീട്ടുജോലി തനിയെ ആണ് ചെയ്യേണ്ടി വരുന്നതെന്നും പരാതിപ്പെട്ടപ്പോള്‍ ഭര്‍തൃവീട്ടുകാരും ഭര്‍ത്താവും പീഡിപ്പിച്ചെന്നുമാണ് യുവാവിന്റെ ഭാര്യ കോടതിയെ അറിയിച്ചത്. നിരവധി അവസരങ്ങളില്‍ ഭര്‍ത്താവ് ഉപദ്രവിച്ചെന്നും യുവതി കോടതിയെ ബോധിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് യുവാവിന്റെ പരാതിക്ക് മുംബൈ ഹൈക്കോടതിയില്‍ നിന്ന് നേരിടേണ്ടി വന്നത്.

Latest Videos

undefined

വീട്ടുജോലി ഭാര്യ തന്നെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിക്കുന്നതും ചിന്തിക്കുന്നതും ഇടുങ്ങിയ പിന്തിരിപ്പന്‍ മനോഭാവം മൂലമാണെന്ന് കോടതി വ്യക്തമാക്കി. ഭാര്യയും ഭര്‍ത്താവും സമഭാവനയോടെ വീട്ടിലെ ജോലികള്‍ ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു. പ്രാകൃതമായ മനോഭാവമാണ് വീട്ട് ജോലികള്‍ സ്ത്രീകളുടേത് മാത്രമാണെന്ന് വാദിക്കുന്നത്. വിവാഹം കഴിച്ചു എന്നത് കൊണ്ട് ഭാര്യയുടെ മാതാപിതാക്കളുമായുള്ള ബന്ധം ഉപേക്ഷികണം എന്നില്ലെന്നും കോടതി വ്യക്തമാക്കി. ഭാര്യ, വീട്ടുകാരുമായി സംസാരിക്കുന്നതിന് അനാവശ്യമായി കാണരുതെന്നും വീട്ടുകാരുമായുള്ള ബന്ധം അറുക്കാന്‍ ശ്രമിക്കുന്നത് യുവതിക്ക് മാനസിക വൃഥയ്ക്ക് കാരണമാകുമെന്നും കോടതി വ്യക്തമാക്കി.

മാതാപിതാക്കളുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകണമെന്ന് പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കരുതെന്നും യുവാവിനെ കോടതി ഉപദേശിച്ചു. രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ യുവാവിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. 2010ലാണ് ഇവര്‍ വിവാഹിതരായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!