'2 എ പ്ലസ് മാത്രം, എങ്കിലും മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു, നെറുകിൽ ഉമ്മ വെക്കുന്നു'; പിതാവിന്റെ പോസ്റ്റ്

By Web Team  |  First Published May 9, 2024, 8:28 AM IST

''ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്''


തിരുവനന്തപുരം:  മകന്റെ എസ്എസ്എൽസി ഫലത്തിൽ അഭിമാനത്തോടെ പിതാവ് എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈറൽ. എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ് എന്ന ഐഡിയിൽ നിന്നെഴുതിയ കുറിപ്പാണ് നിരവധിപ്പേർ പങ്കുവെച്ചത്. രണ്ട് എ പ്ലസ് മാത്രം നേടിയ മകന്റെ വിജയത്തിലാണ് പിതാവ് അഭിമാനം കൊണ്ടത്. എന്നാൽ പഠനത്തിൽ മാത്രമല്ല, മകന്റെ ജീവിത ചര്യയിലായിരുന്നു പിതാവിന്റെ അഭിമാനം.

ഞാനെൻ്റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും കഴിച്ച പാത്രങ്ങൾ കഴുകുകയും സ്വന്തം കിടപ്പിടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന്. ഞാൻ കൊടുക്കുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്ന്, പോക്കറ്റ് മണി കിട്ടാത്ത കൂട്ടുകാർക്ക് ഒരോഹരി കൊടുക്കുന്നതിന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന്, നന്നായിട്ട് പന്തു കളിക്കുന്നതിന്, ഈ ഭൂമിയിൽ എൻ്റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവൻ്റെ നിറുകയിൽ ഉമ്മ വെയ്ക്കുന്നു. ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും മറ്റു കുട്ടികളെയും അഭിനന്ദിക്കുന്നുവെന്നും അബ്ബാസ് കുറിച്ചു.

Latest Videos

undefined

Asianet News Live


 

click me!