'പുനർജീവിക്കുമെന്ന്' പ്രചാരണം, മുങ്ങി മരിച്ച കുട്ടികളുടെ മൃതദേഹം 200 കിലോ ഉപ്പിൽ പൊതിഞ്ഞ് കുടുംബം

By Web Team  |  First Published Dec 27, 2023, 11:03 AM IST

200 കിലോയോളം ഉപ്പ് കൊണ്ട് മൃതദേഹങ്ങൾ ഷീറ്റിൽ പൊതിയുകയായിരുന്നു. 


ഹവേരി: കടലിൽ ഇറങ്ങുന്നതിനിടെ മുങ്ങി മരിച്ച മക്കളുടെ മൃതദേഹം 200 കിലോ ഉപ്പിലിട്ട് സൂക്ഷിച്ച് കുടുംബം. ഇത്തരത്തിൽ ചെയ്താൽ മരിച്ചവർ പുനർജീവിക്കുമെന്ന് സമൂഹമാധ്യമങ്ങളിലെ ഒരു വീഡിയോ പ്രചാരണം അനുസരിച്ചായിരുന്നു കുടുംബത്തിന്റെ വിചിത്ര നടപടി. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. 11കാരനായ നാഗരാജ് ലാങ്കറും 12 കാരനായ ഹേമന്ത് ഹരിജനുമാണ് ഞായറാഴ്ച മുങ്ങി മരിച്ചത്.

സമൂഹ മാധ്യമങ്ങളിലെ അടിസ്ഥാനമില്ലാത്ത പ്രതികരണത്തിൽ വിശ്വസിച്ച കുട്ടികളുടെ രക്ഷിതാക്കളാണ് വലിയ അളവിൽ ഉപ്പ് വാങ്ങി കുട്ടികളുടെ മൃതദേഹം ഷീറ്റിൽ വച്ച് ഉപ്പുകൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചത്. നാഗരാജിന്റെ പിതാവ് മാരുതിയും ഹേമന്തിന്റെ പിതാ മാലതേഷും ഗ്രാമത്തിലെ ചില പ്രമുഖരും ചേർന്നായിരുന്നു വിചിത്രമായ തീരുമാനം എടുത്തത്. ആറ് മണിക്കൂറോളം നേരമാണ് കുട്ടികളുടെ മൃതദേഹം ഇത്തരത്തിൽ സൂക്ഷിച്ചത്. അതിനിട സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമെന്ന് പൊലീസ് ഇരുവീട്ടുകാരേയും ധരിപ്പിക്കുകയായിരുന്നു.

Latest Videos

undefined

ഇതോടെ മൃതദേഹങ്ങൾ പുറത്തെടുത്ത് സംസ്കരിക്കാന്‍ രക്ഷിതാക്കൾ തയ്യാറാവുകയായിരുന്നു. രണ്ട് കുട്ടികൾ നഷ്ടപ്പെട്ട കുടുംബങ്ങൾ അവരെ വീണ്ട് കിട്ടാന്‍ ഇത്തരമൊരു പരിശ്രമം നടത്തിയതിൽ ആരെയും പഴിക്കാനാവില്ലെന്നാണ് ഇവരുടെ ബന്ധുക്കൾ പറയുന്നത്. അയ്യായിരത്തിലധികം രൂപ ചെലവിട്ടാണ് വീട്ടുകാർ 200 കിലോയോളം ഉപ്പ് വാങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!