'ബിന്ദു അമ്മിണി എന്ന ഞാൻ ആരാണെന്ന് ഇനിയും അറിയാത്ത കുലസ്ത്രീകളും കുലപുരുഷൻമാരും വായിച്ചറിയുന്നതിന്...'

By Web Team  |  First Published Mar 9, 2019, 3:23 PM IST

''എനിക്കെതിരെ വരുന്ന പോസ്റ്റുകളും കമൻറുകളും വായിച്ചു നോക്കൂ. ഈ സംസ്കാര ശൂന്യരെ പെറ്റു വളർത്തിയ അമ്മമാരെ നിങ്ങളെ ഓർത്ത് സഹതപിക്കുന്നു. പിതാക്കൻമാരെ നിങ്ങളെ ഓർക്കുന്നത് തന്നെ അപമാനം.'' ബിന്ദു അമ്മിണി പോസ്റ്റിൽ കുറിച്ചിരിക്കുന്നു. 


ശബരിമല സ്ത്രീപ്രവേശന വിഷയത്തോട് ബന്ധപ്പെട്ടാണ് ബിന്ദു അമ്മിണി എന്ന പേര് കേരളം കേൾക്കുന്നത്. ശബരിമലയിൽ ദർശനം നടത്തിയതോടെ വധഭീഷണികൾ വരെ ഇവർക്ക് നേരിടേണ്ടി വന്നിരുന്നു. മാർച്ച് എട്ട് വനിതാദിനത്തിൽ ബിന്ദു അമ്മിണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. ജീവിതത്തിലിന്നേവരെ നേരിടേണ്ടി വന്ന പ്രതിസന്ധികളെയും അതിജീവനങ്ങളെയും വളരെ വ്യക്തമായി തന്നെ കുറിപ്പിൽ എഴുതിയിരിക്കുന്നു.

Latest Videos

ബിന്ദു അമ്മിണി എന്ന ഞാൻ ആരെന്നറിയാത്ത കുലസ്ത്രീകളും കുലപുരുഷൻമാരും വായിച്ചറിയുന്നതിന് എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ''സംസ്കാര സമ്പന്നരായ കുലസ്ത്രീകളേ നിങ്ങൾക്കറിയാമോ നിങ്ങളുടെ മക്കൾ, ഭർത്താവ്, സഹോദരൻ ഇവരൊക്കെ എനിക്ക് എഴുതുന്ന കത്തുകളിലെ സംസ്കാരം, ഇവരുടെ കൂടെ ജീവിക്കേണ്ടി വരുന്ന നിങ്ങളെ ഓർത്ത് സഹതാപം. എനിക്കെതിരെ വരുന്ന പോസ്റ്റുകളും കമൻറുകളും വായിച്ചു നോക്കൂ. ഈ സംസ്കാര ശൂന്യരെ പെറ്റു വളർത്തിയ അമ്മമാരെ നിങ്ങളെ ഓർത്ത് സഹതപിക്കുന്നു. പിതാക്കൻമാരെ നിങ്ങളെ ഓർക്കുന്നത് തന്നെ അപമാനം.'' ബിന്ദു അമ്മിണി പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ധീരയായി ജീവിക്കുമെന്നും ധീരയായി മരിക്കാനും തയ്യാറാണെന്ന് പറഞ്ഞാണ് ബിന്ദു അമ്മിണി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

click me!