അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ളത് തേങ്ങയാണെങ്കില്‍ എന്താണ് സംഭവിക്കുക. മോഷണം പോകുന്നതിന് മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് രാജസ്ഥാനില്‍ അടുത്തിടെയുണ്ടായ സംഭവം.
ഭില്‍വാര: അപകടത്തില്‍പ്പെട്ട ചരക്കുവാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ എടുക്കാനായി ആളുകള്‍ ശ്രമിക്കുന്നത് സാധാരണ സംഭവമാണ്. ചരക്ക് വാഹനത്തില്‍ വിലയേറിയ വസ്തുക്കളാണ് ഉള്ളതെങ്കില്‍ മോഷണം പോകുന്ന സാധനങ്ങളും കൂടാറാണ് പതിവ്. ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ളത് തേങ്ങയാണെങ്കില്‍ എന്താണ് സംഭവിക്കുക. മോഷണം പോകുന്നതിന് മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് രാജസ്ഥാനില്‍ അടുത്തിടെയുണ്ടായ സംഭവം.
ഗുജറാത്തില്‍ നിന്ന് ദില്ലിയിലേക്കേ തേങ്ങയുമായി പോയ ചരക്കുലോറിയാണ് മറിഞ്ഞത്. രാജസ്ഥാനിലെ ഭില്‍വാരയില്‍ വച്ചാണ് ലോറി അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പക്ഷേ അപകട സ്ഥലത്ത് ചരക്കുവാഹനത്തില്‍ നിന്നുള്ള തേങ്ങകള്‍ തെറിച്ച് വീണ് കിടക്കുന്ന നിലയിലാണുണ്ടായിരുന്നത്. സ്ഥലത്തേക്ക് എത്തിയ ആളുകള്‍ നല്ല തേങ്ങകള്‍ തിരഞ്ഞ് പിടിച്ച് വീട്ടിലേക്ക് പോയിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
undefined
തേങ്ങ മോഷണം പോവുന്നത് അറിഞ്ഞ് സമീപത്തെ ബനേര പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയപ്പോഴേയ്ക്കും ചരക്കുലോറിയിലെ ഭൂരിഭാഗം തേങ്ങകളും മോഷണം പോയിരുന്നു. അപകടത്തിന് പിന്നാലെ ഈ മേഖലയിലെ ഗതാഗതവും തടസപ്പെട്ടിരുന്നു. പൊലീസ് എത്തിയാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
കുടുംബത്തിലെ ഏക പെണ്‍തരിയുടെ മകളുടെ വിവാഹം; 3 കോടി രൂപയുടെ സമ്മാനങ്ങളുമായി അമ്മാവന്മാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മാര്‍ച്ച് മാസത്തില്‍ ജി20 ഉച്ചകോടിക്കായി റോഡരികില്‍ പൂച്ചട്ടികൾ ആഡംബര കാറിലെത്തി മോഷ്ടിച്ച രണ്ടുയുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡില്‍ അലങ്കരിച്ചിരുന്ന ചെടിച്ചട്ടികളാണ് യുവാക്കള്‍ മോഷ്ടിച്ചത്. ലക്ഷങ്ങള്‍ വിലയുള്ള ബിഎംഡബ്ലു കാറിലെത്തിയാണ് യുവാക്കള്‍ ചെടി ചട്ടികള്‍ കടത്തിയത്.