1.6 കോടിയുടെ ആഡംബര വില്ലയില്‍ താമസിക്കുന്ന ഓട്ടോക്കാരന്‍; വന്‍ ട്വിസ്റ്റും.!

By Web Team  |  First Published May 3, 2019, 4:57 PM IST

ആദായ നികുതി വകുപ്പ് ഇയാളുടെ വില്ല പരിശോധിക്കുകയും ചെയ്തു. കണക്കുപ്രകാരം 7.9 കോടിയുടെ ആഭരണങ്ങളും കണ്ടുകിട്ടി ഇതിന്പുറമെ കോടികള്‍ വിലമതിക്കുന്ന രേഖകളും ആദായ നികുതി കണ്ടെത്തിയിരുന്നു


ബെംഗളൂരു:  1.6 കോടിയുടെ ആഡംബര വില്ലയിലാണ് സുബ്രമണിയുടെ ജീവിതം.  അതും സമ്പന്നര്‍ മാത്രം താമസിക്കുന്ന വൈറ്റ്ഫീല്‍ഡിലെ ഒരു വില്ലയില്‍. ഒരു ഓട്ടോ ഡ്രൈവറാണ് സുബ്രമണി. എന്നാല്‍ സുബ്രമണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത മാറ്റം ആദായനികുതി വകുപ്പിന്‍റെ കണ്ണില്‍ പെട്ടു. 

ഇതോടെ ആദായ നികുതി വകുപ്പ് ഇയാളുടെ വില്ല പരിശോധിക്കുകയും ചെയ്തു. കണക്കുപ്രകാരം 7.9 കോടിയുടെ ആഭരണങ്ങളും കണ്ടുകിട്ടി ഇതിന്പുറമെ കോടികള്‍ വിലമതിക്കുന്ന രേഖകളും ആദായ നികുതി കണ്ടെത്തിയിരുന്നു. എന്നാല്‍, 72കാരിയായ ഒരു വിദേശ വനിത ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എത്തിയ വനിത നല്‍കിയതാണ് ഈ പണം എന്നാണ് സുബ്രമണി അവകാശപ്പെടുന്നത്. 

Latest Videos

undefined

ബെംഗളൂരുവില്‍ എത്തിയ ഇവര്‍ സഞ്ചരിച്ചിരുന്നത് സുബ്രമണിയുടെ ഓട്ടോയിലാണ്. ഇയാളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും പരാധീനതകളും കണക്കിലെടുത്ത് ഇവര്‍ താമസിച്ച വില്ല സുബ്രമണിക്ക് വാങ്ങി നല്‍കുകയായിരുന്നു എന്നാണ് പിന്നീട് നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയത്. വില്ല നിര്‍മ്മിച്ച റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. 

2013ല്‍ ബെംഗളൂരുവില്‍ എത്തിയ വിദേശവനിത വില്ല വാടകയ്ക്ക് എടുത്തത്. പിന്നീട് 2015ല്‍ വില്ല സുബ്രമണി വാങ്ങുകയും ചെയ്തു. 1.6 കോടി രൂപയുടെ ചെക്കാണ് നല്‍കിയത്. എന്നാല്‍ പെട്ടന്ന് പണക്കാരനായതില്‍ അയല്‍വാസികള്‍ക്ക് സംശയം തോന്നിയതോടെയാണ് ആദായനികുതി പരിശോധന നടത്തിയത്.  എന്തായാലും ഇത്രയും വലിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സ്ത്രീയേക്കുറിച്ചുള്ള വിവരങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണ്.

click me!