കളക്ടറുടെ ഓഫിസിൽ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്താൻ യുവതിയും ഏർപ്പാടാക്കുകയും ചെയ്തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസിൽ ഇടപെട്ടിരുന്നു.
ഫോട്ടോ: ആനന്ദ് ജില്ലാ കളക്ടറായിരുന്ന ഡി എസ് ഗധ്‍വി, അറസ്റ്റിലായ മുൻ ആനന്ദ് റസിഡന്റ് അഡീഷണൽ കളക്ടർ കേത്കി വ്യാസ്
അഹമ്മദാബാദ്: ഓഫിസിൽ വെച്ച് ജില്ലാ കളക്ടർ യുവതിയുമായി ശൃംഗരിക്കുന്ന വീഡിയോ വൈറലായതിന് പിന്നിൽ വൻ ഗൂഢാലോചനയും ഹണിട്രാപ്പുമെന്ന് പൊലീസ് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്‍വിയുടെയും യുവതിയുടെയും വീഡിയോയാണ് ചോർന്നത്. സംഭവത്തെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. മുൻ ആനന്ദ് റസിഡന്റ് അഡീഷണൽ കളക്ടർ (ആർഎസി) കേത്കി വ്യാസ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
undefined
കളക്ടറുടെ ഓഫിസിൽ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്താൻ യുവതിയും ഏർപ്പാടാക്കുകയും ചെയ്തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസിൽ ഇടപെട്ടിരുന്നു. കളക്ടറുടെ ഓഫീസിൽ ഒളി ക്യാമറ സ്ഥാപിച്ചതിന് മുൻ റവന്യൂ ഓഫീസർ ജയേഷ് പട്ടേൽ, ഹരീഷ് ചാവ്ദ എന്നിവർ അറസ്റ്റിലായി. കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്തി സാമ്പത്തിക നേട്ടത്തിനായി ഫയലുകളിൽ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത് എടിഎസ് നൽകിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ആനന്ദ് ടൗൺ പൊലീസ് കേസെടുത്തത്. രണ്ടാഴ്ച മുമ്പാണ് ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഡി എസ് ഗധ്‍വിയുടെ ചേംബറിൽ നിന്ന് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായത്.
തുടർന്ന് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഇയാളെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പാണെന്ന് വ്യക്തമായത്. മൂന്ന് പ്രതികളും ചേര്‍ന്ന് ക്യാമറകൾ വാങ്ങുകയും സ്ഥാപിക്കുകയും കളക്ടറെ കുടുക്കാന്‍ സ്ത്രീയെ അയക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ ഓഫീസിൽ ഒളി ക്യാമറകൾ സ്ഥാപിക്കാൻ കേത്കി വ്യാസും ജയേഷ് പട്ടേലുമാണ് തീരുമാനിച്ചത്. പിന്നീട് സ്ത്രീയെ അയക്കാനും വീഡിയോ റെക്കോര്‍ഡ് ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്യാനും തീരുമാനിച്ചു. ഓണ്‍ലൈന്‍ പര്‍ച്ചേസ് വഴിയാണ് ക്യാമറകള്‍ വാങ്ങിയത്. എന്നാല്‍, ഇവര്‍ ഏര്‍പ്പാടാക്കിയ സ്ത്രീയുടെ വീഡിയോ അല്ല ഇവര്‍ക്ക് ലഭിച്ചത്.
Read more.... ഓഫിസ് മുറിയിൽ യുവതിയുമായി ജില്ലാ കളക്ടറുടെ ശൃംഗാരം, വീഡിയോ പുറത്ത്; പിന്നാലെ വടിയെടുത്ത് സർക്കാർ
കളക്ടര്‍ മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുന്ന വീഡിയോയും ചാറ്റുകളുടെ സ്‌ക്രീൻഷോട്ടും ഇവര്‍ക്ക് ലഭിച്ചു. ഇവ ഉപയോഗിച്ച് ഇവര്‍ കളക്ടറെ ബ്ലാക്ക് മെയില്‍ ചെയ്തു. കളക്ടറെ ബലാത്സംഗക്കേസില്‍ കുടുക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാല്‍, പ്രതികളുടെ ആവശ്യം കളക്ടര്‍ നിരാകരിച്ചതിനെ തുടര്‍ന്ന് ഡിയോ മാധ്യമങ്ങൾക്ക് ചോര്‍ത്തിയെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി മൂന്ന് പ്രതികളെയും എടിഎസ് പിടികൂടിയതായും വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.