ഫോക്സ് ന്യൂസിലെ ഫോക്സ് ആന്‍റ് ഫ്രണ്ട്സ് എന്ന പരിപാടിയിലാണ് സംഭവം, വേള്‍ഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച സഹ അവതാരകരായ എഡ് ഹെന്റിയും ജെഡേഡിയാ ബിലയും സംസാരിക്കവെയാണ് ഹെഗ്സെത്ത് ഇക്കാര്യം പറഞ്ഞത്
ന്യൂയോര്‍ക്ക്: പത്ത് കൊല്ലമായി താന്‍ കൈ കഴുകാറില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും. ശുചിത്വത്തിന് ഏറെ പ്രധാന്യം നല്‍കുന്ന ഇപ്പോഴത്തെ ലോകം മുഖംതിരിക്കും. എന്നാല്‍ ഒരു ടിവി അവതാരകന്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്നെ ഇത് തുറന്നുപറഞ്ഞു.ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെ ടിവി അവതാരകനായ പീറ്റ് ഹെഗ്സെത്താണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത് എന്നതാണ് രസകരം.
Fox News’ admits, unprompted, that he hasn’t washed his hands in 10 years.
“Germs are not a real thing,” Pete says. “I can’t see them, therefore they’re not real.” pic.twitter.com/9hsAb9YA9j
ഫോക്സ് ന്യൂസിലെ ഫോക്സ് ആന്‍റ് ഫ്രണ്ട്സ് എന്ന പരിപാടിയിലാണ് സംഭവം, വേള്‍ഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച സഹ അവതാരകരായ എഡ് ഹെന്റിയും ജെഡേഡിയാ ബിലയും സംസാരിക്കവെയാണ് ഹെഗ്സെത്ത് ഇക്കാര്യം പറഞ്ഞത്. പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്നനേത്രം കൊണ്ടു കാണാനാകാത്ത അണുക്കള്‍ ശരീരത്തിനുള്ളില്‍ എത്തുകയും അസുഖം പിടിപെടാന്‍ കാരണമാകുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വാദം.
ഇതു കേട്ടപ്പോഴാണ് പത്തു വര്‍ഷമായി കൈ കഴുകയിട്ടില്ലെന്ന വിവരം ഹെഗ്സെത്ത് വെളിപ്പെടുത്തിയത്. കീടാണുക്കള്‍ ഒരു യഥാര്‍ഥ കാര്യമല്ല. അവയെ താന്‍ കണ്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ലെന്നും ഹെഗ്സെത്ത് പറഞ്ഞു. ഫോക്സ് ന്യൂസിലെ വാരാന്ത്യ പരിപാടിയായ ഫോക്സ് ആന്‍ഡ് ഫ്രണ്ട്സ് എന്ന ലൈവ് പരിപാടിക്കിടെയായിരുന്നു സംഭവം. ഹെഗ്സെത്തിന്റെ വെളിപ്പെടുത്തല്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി ട്വീറ്റുകളാണ് വരുന്നത്.