ബാൽക്കണിയുടെ അഴിക്കുള്ളിലേക്ക് പെൺകുട്ടി കാൽ വഴുതി വീഴുകയും പിന്നീട് കഴുത്ത് അഴിക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുൻലോങ് കൗണ്ടിലാണ് സംഭവം നടന്നത്.
ബീജിങ്: അഴികൾക്കുള്ളിൽ കഴുത്ത് കുടുങ്ങിയ നിലയിൽ തൂങ്ങിയാടുന്ന പെൺകുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബാൽക്കണിയുടെ അഴിക്കുള്ളിലേക്ക് പെൺകുട്ടി കാൽ വഴുതി വീഴുകയും പിന്നീട് കഴുത്ത് അഴിക്കുള്ളിൽ കുടുങ്ങുകയുമായിരുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുൻലോങ് കൗണ്ടിലാണ് സംഭവം നടന്നത്.
മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിൽനിന്നാണ് പെൺകുട്ടി കാൽ വഴുതി വീണത്. വീഴ്ച്ചയിൽ കുട്ടിയുടെ കഴുത്ത് അഴിക്കുള്ളിൽ കുടുങ്ങുകയായിരുന്നു. ബാൽക്കണിയിൽനിന്ന് തൂങ്ങിയാടുന്നതുകണ്ട പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേർന്ന് രക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
undefined
ചൈനയിൽ ഇതിനുമുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കെട്ടിടത്തിന്റെ നാലാമത്തെ നിലയിലെ ബാൽക്കെണിയിൽ ഒരു കുട്ടി കുടുങ്ങി കിടക്കുന്നതും രണ്ട് യുവാക്കൾ കുട്ടിയെ രക്ഷിക്കാൻ ചുമരിൽ ഇഴഞ്ഞ് കയറുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചൈനയിലെ ജിയാൻഗ്ഷു പ്രവിശ്യയിലെ ചാങ്ഷു നഗരത്തിൽ സെപ്തംബർ 7 നായിരുന്നു സംഭവം നടന്നത്.