രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ചത് ജില്ലയില്‍ നിന്നുള്ള മൂന്ന് കോളേജുകള്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്, സെയിന്റ് തെരേസാസ് കോളേജ് എന്നിവയാണ് പട്ടികയില്‍ ഉള്ളത്.
രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള എന്‍ഐആര്‍എഫ് (National Institutional Ranking Framework) റാങ്കിങ്ങില്‍ ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് മൂന്ന് കോളേജുകളാണ്.
undefined
സേക്രഡ് ഹാര്‍ട്ട് കോളേജ് രാജ്യത്തെ മികച്ച കോളേജുകളുടെ പട്ടികയില്‍ 41 -ാം സ്ഥാനം കരസ്ഥമാക്കി. രാജഗിരി 43-ഉം സെയിന്റ് തെരേസാസ് 76-ഉം സ്ഥാനമാണ് കരസ്ഥമാക്കിയത്. സേക്രഡ് ഹാര്‍ട്ട് കോളേജിന് 52.52 പോയിന്റ് ലഭിച്ചപ്പോള്‍ രാജഗിരിക്ക് 52-ഉം സെയിന്റ് തെരേസാസിന് 47.78 പോയിന്റും ലഭിച്ചു.
കഴിഞ്ഞ തവണ 91-ാം സ്ഥാനത്തെത്തിയ മുവാറ്റുപുഴ നിര്‍മല കോളേജിന് ഇത്തവണ പട്ടികയില്‍ ഇടം നേടാനായില്ല. എന്നാല്‍ ജില്ലയില്‍ നിന്നുള്ള ഒരു എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍ കോളേജ് പോലും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.