വിശുദ്ധ പദവി പ്രഖ്യാപനത്തിനു കാതോര്‍ത്ത് പുഷ്പഗിരിയിലെ ദേവാലയം

By Asianet News  |  First Published Sep 3, 2016, 1:39 PM IST

കോട്ടയം: മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനൊരുങ്ങി കോട്ടയം തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് ദേവാലയം. മദറിന്റെ തിരുശേഷിപ്പ് രാജ്യത്ത് ആദ്യം പ്രതിഷ്ഠിച്ച ദേവാലയമാണിത്. 

മദര്‍ തെരേസയുടെ കബറിടത്തിലെ മണ്ണ്, ശിരോ വസ്ത്രത്തിന്റെ ഭാഗം, തലമുടി, അന്ത്യവേളയില്‍ ശരീരം തുടച്ച തുണിയും പഞ്ഞി തുടങ്ങിയവയാണ് പ്രതിഷ്ഠിച്ചത്. മദര്‍ തെരേസെയേ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചയുടന്‍ തിരുശേഷിപ്പ് തെള്ളകം പുഷ്പഗിര സെന്റ് ജോസഫ്‌സ് ദേവാലയം കൊല്‍ക്കത്തയില്‍നിന്ന് ഏറ്റുവാങ്ങി . 
2003 നവംബര്‍ എട്ടിനു ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. അന്നു മുതല്‍ എല്ലാ ശനിയാഴ്ചയും രാവിലെയും വൈകുന്നേരവും  മധ്യസ്ഥ പ്രാര്‍ഥന നടത്തുന്നു തിരുശേഷിപ്പിനായി പ്രത്യേക മ്യൂസിയവും ഒരുക്കി. എല്ലാ വര്‍ഷവും സെപ്തംബര്‍ അഞ്ചിന് അനുസ്മരണ തിരുനാളും ആചരിക്കുന്നു. മദറിനെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ ദേവാലത്തില്‍ ആത്മീയത തുളുമ്പുന്ന ആഘോഷമാണ്.

Latest Videos

1974 ജനുവരി 20ന് ഇവിടെയത്തിയതോടെയാണു തെള്ളകം ദേവാലയത്തിനു മദര്‍ തെരേസയുമായുള്ള ബന്ധം തുടങ്ങുന്നത്. ഇടവക സന്ദര്‍ശന വേളയില്‍ മദര്‍ നല്‍കിയ ഉദ്‌ബോധനത്തെ വിശ്വാസികള്‍ ഇപ്പോഴും പാലിക്കുന്നു. അശരണ സഹായിക്കുന്നതിനാണ് ആഘോഷ വേളയില്‍ പ്രാമുഖ്യം.  മദര്‍ തെരേസയുടെ ജീവിതരേഖ ചിത്ര ശില്‍പ രൂപത്തില്‍ അവതരിപ്പുന്ന ചരിത്ര പ്രദര്‍ശനവും ദേവാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. 

click me!