ഇവരുടെ സംസാരത്തിൽ നിന്നും അമ്മ സ്കൂളിലെ മുൻ അധ്യാപികയാണെന്ന് വ്യക്തമാണ്. സ്കൂളിൽ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്ക്കെന്ന് ഇവർ ആരോപിക്കുന്നു.
മക്കളുടെ പഠനത്തെപ്പറ്റി അന്വേഷിക്കാൻ സ്കൂളിലെത്തിയ അമ്മയോട് അതിരൂക്ഷമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. പത്താം ക്ലാസ് വരെയുള്ളതാണെന്ന് പറഞ്ഞ് കുട്ടികൾക്ക് സ്കൂൾ അധികൃതർ ഒരു ബുക്ക് നൽകിയിരുന്നു. എന്നാൽ കുട്ടികളിൽ നിന്നും ഈ ബുക്ക് കാണാതെ പോയി. ഇതേ തുടർന്ന് അധ്യാപകർ അമ്മയെ സ്കൂളിലേയ്ക്ക് വിളിച്ചു വരുത്തിയത്.
ഇക്കാര്യത്തെ പറ്റി അറിഞ്ഞിരുന്നില്ലെന്നും എന്താണ് ചെയ്യേണ്ടതെന്നും അന്വേഷിച്ച അമ്മയോട് രൂക്ഷമായാണ് അധ്യാപകനും അധ്യാപികയും പെരുമാറിയത്. അധ്യപകരുടെ രൂക്ഷ പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളും രോക്ഷം ഉളവാക്കിയിരിക്കുകയാണ്. കാര്യമെന്താണെന്ന് അമ്മ സാവകാശം ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നൽകാൻ അധ്യാപകർ കൂട്ടാക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു.
undefined
അധ്യാപികയുടെ പ്രതികരണം അതിരുകടന്നതോടെ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ ഇവരോട് പറയുന്നുണ്ട്. ഇത് കേട്ട് അധ്യാപിക പ്രകോപിതയായി നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. നിന്റെ അഭ്യാസമൊന്നും ഇവിടെ നടക്കില്ല. നിന്റെ കൊച്ചിനെ പഠിപ്പിക്കണമേ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇനി ഇവിടെ പഠിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വാ- എന്നാണ് അധ്യാപകൻ പറയുന്നത്. ഇവരുടെ സംസാരത്തിൽ നിന്നും അമ്മ സ്കൂളിലെ മുൻ അധ്യാപികയാണെന്ന് വ്യക്തമാണ്. സ്കൂളിൽ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്ക്കെന്ന് ഇവർ ആരോപിക്കുന്നു.
അടുത്തു നിന്ന ഒരാളാണ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. ദേഷ്യപ്പെട്ട അധ്യാപിക ക്യാബിനിൽ നിന്ന് ഇറങ്ങിപ്പോകാൻ അമ്മയോട് പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സൈബർ ലോകത്ത് ഇരുവർക്കുമെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്.